---
title: "#salmankhan | സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം, വൈറലായി സല്‍മാന്‍റെ വീഡിയോ"
english_title: "#loving #kiss #journalist #friend  #Salman's #video #gone #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164239/loving-kiss-journalist-friend-salmans-video-gone-viral"
published_at: "2023-11-22T14:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dbdc4cc8e4_salman.jpg"
keywords: []
---

# #salmankhan | സുഹൃത്തായ ജേര്‍ണലിസ്റ്റിന് സ്നേഹ ചുംബനം, വൈറലായി സല്‍മാന്‍റെ വീഡിയോ

> **Lead Summary:** 54-ാമത് ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയ സല്‍മാന്‍ ഖാന്‍ തന്‍റെ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹ പ്രകടനം വൈറലാകുന്നു.

## Article Content

54-ാമത് ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയ സല്‍മാന്‍ ഖാന്‍ തന്‍റെ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹ പ്രകടനം വൈറലാകുന്നു.

> അടുത്തിടെ "ഫാരി" എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്നിഹോത്രിയ്‌ക്കൊപ്പം സൽമാൻ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഊഷ്മളമായ രംഗം ഉണ്ടായത്.

ഈ സംഭവത്തിന്‍റെ വീഡിയോ ബോളിവുഡ് പപ്പരാസി പേജുകളില്‍ അടക്കം വൈറലാണ്. ചില സമയങ്ങളില്‍ കുസൃതി ഒപ്പിക്കാറുള്ള സല്‍മാന്‍റെ മറ്റുള്ളവരോടുള്ള സ്നേഹം വീഡിയോ കാണിക്കുന്നു എന്നാണ് ആരാധകര്‍ ഈ വീഡിയോയില്‍ കമന്‍റ് ചെയ്യുന്നത്.

വീഡിയോയിൽ, സൽമാൻ സുഹൃത്തായ മുതിർന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിക്കുന്നത് കാണാം. സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലെ എന്ന് ചോദിച്ചാണ് മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കുന്നത്.

[**https://www.instagram.com/reel/Cz6PB7gy_uU/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/Cz6PB7gy_uU/?utm_source=ig_embed&utm_campaign=loading)

ചുമ്മ നാടകം കളിക്കരുത് എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവര്‍ത്തക പറയുന്നത്. സൽമാൻ ഖാനും മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിലുള്ള സൗഹൃദം ദീർഘകാലത്തെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/164239/loving-kiss-journalist-friend-salmans-video-gone-viral)