#aishwaryarai | ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു? വിഷയമായി പുതിയ പോസ്റ്റ്!

#aishwaryarai | ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു? വിഷയമായി പുതിയ പോസ്റ്റ്!
2023-11-22T11:36:00 | By Athira V

ശ്വര്യ റായ് ബച്ചന്‍റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് മുന്‍ ലോക സുന്ദരി ഭര്‍ത്താവ് അഭിഷേക് ബച്ചനുമായുള്ള വേർപിരിയുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമായിരിക്കുകയാണ്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കാൻ നടി ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങളാണ് ഐശ്വര്യ റായ് പോസ്റ്റ് ചെയ്തത്.

മകള്‍ ആരാധ്യയ്ക്കും അച്ഛനൊപ്പം പോസ് ചെയ്യുന്ന രണ്ട് പഴയ ഫോട്ടോകൾ ഐശ്വര്യ പങ്കുവെച്ചു. മകൾക്കും അമ്മയ്ക്കും ഒപ്പം അന്തരിച്ച പിതാവിന്റെ ഫോട്ടോ ഫ്രെയിമിനൊപ്പം പോസ് ചെയ്യുന്ന അടുത്തിടെ എടുത്ത ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തു. 'എന്റെ പ്രിയപ്പെട്ട ഡാഡി-അജ്ജാ, നിങ്ങളെ ഞാന്‍ എന്നും സ്നേഹിക്കുന്നു.

ഏറ്റവും സ്നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്കനും, നീതിമാനുമായിരുന്നു നിങ്ങള്‍. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല' - എന്നായിരുന്നു ഈ ചിത്രങ്ങള്‍ ഐശ്വര്യ നല്‍കിയ അടിക്കുറിപ്പ്. 'ഞങ്ങൾ താങ്കളെ വല്ലാതെ മിസ്സ് ചെയ്യുന്നു' എന്നും പോസ്റ്റിലുണ്ട്. ഐശ്വര്യ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകരുടെ നൂറു കണക്കിന് കമന്റുകളുമായി ഒഴുകി.

ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു 'പ്രിയപ്പെട്ട ആഷ്.. എന്തുകൊണ്ടാണ് നിങ്ങൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകൾ വളരെ കുറവാണ്, അതിനാൽ നിങ്ങൾ പിരിഞ്ഞുവെന്നാണോ അര്‍ത്ഥം.. ?' എന്നായിരുന്നു. ഇതിനെ പിന്തുടര്‍ന്ന് ഈ സംശയം പ്രകടമാക്കി നിരവധി കമന്‍റുകളാണ് വന്നത്.


അതേ സമയം ബോളിവുഡ് മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കുന്നുണ്ട്. പല കമന്‍റുകളും സത്യമാണ് എന്നാണ് ബോളിവുഡ് മാധ്യമങ്ങളും പറയുന്നത്. കാരണം അഭിഷേകിനൊപ്പമുള്ള ഫോട്ടോകള്‍ ഐശ്വര്യ പോസ്റ്റ് ചെയ്തിട്ട് കുറേക്കാലമായി. അത് മാത്രമല്ല അടുത്തിടെ ബോളിവുഡിലെ ദീപാവലി, പൂജ പാര്‍ട്ടികളില്‍ ഐശ്വര്യയെയും അഭിഷേകിനെയും ഒന്നിച്ച് കണ്ടിരുന്നില്ല.

പാരീസില്‍ ഫാഷന്‍ വീക്കില്‍ അടക്കം സജീവമായിരുന്നു ഐശ്വര്യ അവിടെയല്ലാം എത്തിയത് മകള്‍ ആരാധ്യയ്ക്കൊപ്പമാണ്. അതിന് പിന്നാലെ അമിതാഭ് ബച്ചന്‍റെ ജന്മദിനത്തിന് എടുത്ത കുടുംബ ഫോട്ടോയില്‍ ജയ ബച്ചന്‍ അടക്കം മറ്റ് കുടുംബ അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് കളഞ്ഞ് ഫോട്ടോയിട്ടതും ഏറെ വാര്‍ത്തായിരുന്നു.

ഇതെല്ലാം ചേര്‍ത്താണ് ബച്ചന്‍ കുടുംബവും, ചിലപ്പോള്‍ അഭിഷേകുമായി ഐശ്വര്യ പിരിയുകയാണ് എന്ന അഭ്യൂഹം ശക്തമാകുന്നത്. ഒപ്പം തന്‍റെ കുടുംബത്തിലെ വിശേഷങ്ങളാണ് കൂടുതലായി ഇപ്പോള്‍ ഐശ്വര്യ പങ്കുവയ്ക്കുന്നത് എന്നും ചില ബിടൌണ്‍ വൃത്തങ്ങള്‍ പറയുന്നു.

ഐശ്വര്യയും അഭിഷേകിന്‍റെ സഹോദരി നവ്യ നവേലി നന്ദയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ല എന്നത് പാരീസ് ഫാഷൻ വീക്കിന് ശേഷം ചർച്ചയായിരുന്നു. എന്നാല്‍ ഇവയെല്ലാം കിംവദന്തികൾ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.

Content Highlight: #aishwaryarai #bachchans #latest #post #sparks #separation #abhishekbachchan #rumours #again

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup