---
title: "#imakallinkal| പടം കുറഞ്ഞതോടെ തുണിയും കുറച്ചോ? റിമ കല്ലിങ്കലിന്റെ ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ സദാചാര അമ്മാവന്മാരുടെ ആക്രമണം"
english_title: "#rimakallinkal #viral #photo #cyber #attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/164129/rimakallinkal-viral-photo-cyber-attack-new-update"
published_at: "2023-11-22T06:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d82a93f18c_reema.jpg"
keywords: []
---

# #imakallinkal| പടം കുറഞ്ഞതോടെ തുണിയും കുറച്ചോ? റിമ കല്ലിങ്കലിന്റെ ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ സദാചാര അമ്മാവന്മാരുടെ ആക്രമണം

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ. നായിക, നിര്‍മ്മാതാവ്, അവതാരിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് റിമ.

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ. നായിക, നിര്‍മ്മാതാവ്, അവതാരിക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് റിമ.

അഭിനേത്രി , നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരക, എന്നിവ കൂടാതെ നര്‍ത്തകി കൂടിയാണ്. ഒരു ഡാന്‍സ് അക്കാഡമിയും താരം നടത്തിയിരുന്നു.ഈ തിരക്കുകളില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് റിമ.

ഇതിലൂടെ തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകര്‍ക്കായി റിമ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

അതീവ ഗ്ലാമറസ് ലുക്കുള്ള തന്റെ ചിത്രങ്ങളാണ് റിമ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് കളർ ബിക്കിനിയിൽ അതീവ ഗ്ലാമറസ് ആയിട്ടാണ് റിമയുള്ളത്. ആരാധകർ ആഘോഷമാക്കി കഴിഞ്ഞു ഈ ചിത്രം.

നിരവധി ആരാധകരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്. എന്നാൽ സദാചാര അമ്മവന്മാർ താരത്തിനെ വിമർശിച്ച് എത്തുന്നുണ്ട്. പടം കുറഞ്ഞതോടെ തുണിയും കുറച്ചോ എന്നാണ് ഇവർ ചോദിക്കുന്നത്. ആഷിക് അബു ഇവളെ ഇങ്ങനെ തുറന്ന് വിട്ടേക്കുകയാണോ എന്നും സദാചാര അമ്മാവന്മാർ ചിത്രങ്ങൾക്ക് താഴെ കമന്റ്‌ ചെയ്യുന്നു. ഇതിനുള്ള ചുട്ട മറുപടി ആരാധകർ തന്നെ കമെന്റിൽ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/164129/rimakallinkal-viral-photo-cyber-attack-new-update)