---
title: "കടുവയിലെ സംഘട്ടനത്തിനിടെ മുറിവേറ്റ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്"
english_title: "Now, Prithviraj has shared a photo of himself getting injured during the shooting of the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16378/now-prithviraj-has-shared-a-photo-of-himself-getting-injured-during-the-shooting-of-the-film"
published_at: "2021-12-16T15:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb13d439a33_raj.jpg"
keywords: []
---

# കടുവയിലെ സംഘട്ടനത്തിനിടെ മുറിവേറ്റ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

> **Lead Summary:** ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ‘കടുവ’. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് മുറിവേറ്റതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മുറിവുകളും വേദനകളും. ഒരു ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു.

## Article Content

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ‘കടുവ’. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗിനിടെ തനിക്ക് മുറിവേറ്റതിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മുറിവുകളും വേദനകളും. ഒരു ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു.

അതിലേക്ക് തിരിച്ചെത്തി. സ്‌നേഹിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. ‘കടുവ’ എന്ന ചിത്രത്തിന്റെ രാത്രി ഷൂട്ടിംഗിനെ കുറിച്ചാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്. കനല്‍ കണ്ണനാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം എറണാകുളം സബ്‌കോടതി തല്‍ക്കാലം തടഞ്ഞിരുന്നു.

വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘കടുവ’ എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16378/now-prithviraj-has-shared-a-photo-of-himself-getting-injured-during-the-shooting-of-the-film)