#koralcosta | ദിവസവും മുഖത്ത് മൂത്രം പുരട്ടും, അതാണ് യുവത്വത്തിന്റെ രഹസ്യം; പോസ്റ്റുമായി ​ഗായിക

#koralcosta | ദിവസവും മുഖത്ത് മൂത്രം പുരട്ടും, അതാണ് യുവത്വത്തിന്റെ രഹസ്യം; പോസ്റ്റുമായി ​ഗായിക
Nov 20, 2023 04:50 PM | By Athira V

പ്രായമാകുന്നതിനെ കുറിച്ചോർക്കുമ്പോൾ മനുഷ്യർക്ക് പലർക്കും വല്ലാത്ത ഭയമാണ്. മുഖത്ത് ചുളിവുകൾ വീഴുമോ, നര കയറുമോ എന്ന് തുടങ്ങി അനേകം ആശങ്കകളും നമുക്കുണ്ടാകും. അതുകൊണ്ട് തന്നെ ചർമ്മം ചെറുപ്പമായി സൂക്ഷിക്കാനും യുവത്വം നിലനിർത്താനും പല വഴികളും നോക്കുന്ന ആളുകളുണ്ട്.

എന്തിന്, പ്ലാസ്റ്റിക് സർജറികൾ വരെ ഇപ്പോൾ‌ വളരെ സാധാരണമായിക്കഴിഞ്ഞു. എന്നാൽ, കൊളംബിയയില്‍ നിന്നുള്ള ​ഗായികയും ഇൻഫ്ലുവൻസറുമായ കോറൽ കോസ്റ്റ സ്വീകരിച്ച രീതി കുറച്ച് വ്യത്യസ്തമാണ്.

​ഗായിക എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും അറിയപ്പെടുന്ന ആളാണ് എങ്കിലും മുഖസൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും കോറൽ കോസ്റ്റ പ്രശംസിക്കപ്പെടാറുണ്ട്. എന്നാൽ, അതിനുവേണ്ടി ​ഗായിക ചെയ്യുന്ന കാര്യം കേട്ടാൽ എല്ലാവരും അവരെ അത്ര അഭിനന്ദിക്കണം എന്നില്ല. മാത്രമല്ല, എല്ലാവർക്കും അത് അം​ഗീകരിക്കാൻ സാധിക്കണം എന്നുമില്ല.

എല്ലാ ദിവസവും രാവിലെ താൻ തന്റെ തന്നെ മൂത്രം മുഖത്ത് പുരട്ടുന്നുണ്ട് എന്നാണ് കോറൽ കോസ്റ്റ പറയുന്നത്. മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതെയാക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇത് എന്നും അവര്‍ അവകാശപ്പെടുന്നു. മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ​ഗായികയുടെ അവകാശവാദം.

https://www.instagram.com/reel/CzoY12ZMjHn/?utm_source=ig_web_copy_link

മാത്രമല്ല, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ഇതേ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ഒരുപാടുപേർ അവളെ ഇതിന്റെ പേരിൽ വിമർശിച്ചു. വിമർശിക്കുന്നർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് ഇതിലെ വൃത്തിയില്ലായ്‍മയുടെ അപകടം തന്നെയാണ്. ഇത് അപകടകരമാണ് എന്നും വൃത്തിഹീനമാണ് എന്നും അവർ പറഞ്ഞു.

സ്പാനിഷ് സൊസൈറ്റി ഓഫ് പ്രൈമറി കെയർ ഫിസിഷ്യൻസിന്റെ (സെമർജെൻ) യൂറോളജി വർക്കിംഗ് ഗ്രൂപ്പ് അംഗം ഡെയ്ം പെരെസ് ഫെയ്‌റ്റോ ശാസ്ത്രീയമായ തെളിവുകളില്ല എന്നു പറഞ്ഞുകൊണ്ട് ഈ ചികിത്സയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മൂത്രം എന്നാൽ ശരീരം പുറന്തള്ളുന്ന ഒരു മാലിന്യം മാത്രമാണ് എന്നും അത് പല അസുഖങ്ങൾക്കും കാരണമാകാം എന്നും അദ്ദേഹം പറഞ്ഞു.

#colombian #singer #influencer #koralcosta #says #she #using #urine #face

Next TV

Related Stories
#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ

Jul 12, 2024 02:38 PM

#arrahman | 'എന്തിരനിൽ മൈക്കിൾ ജാക്‌സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്‌മാൻ

ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റില്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു...

Read More >>
#aparnavastarey | കന്നഡ നടിയും അവതാരകയുമായ അപര്‍ണ വസ്തരെ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചു

Jul 12, 2024 11:27 AM

#aparnavastarey | കന്നഡ നടിയും അവതാരകയുമായ അപര്‍ണ വസ്തരെ ശ്വാസകോശ അർബുദത്തെ തുടർന്ന് മരിച്ചു

1998-ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എട്ട് മണിക്കൂർ തുടർച്ചയായി ഷോകൾ അവതരിപ്പിച്ച് അവർ റെക്കോർഡ്...

Read More >>
#urvashirautela | സിനിമ സെറ്റില്‍ അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jul 11, 2024 07:59 PM

#urvashirautela | സിനിമ സെറ്റില്‍ അപകടം; നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തില്‍ ഉർവ്വശി ബാലകൃഷ്ണയ്‌ക്കൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച്...

Read More >>
#anushkashetty | ചിരി തുടങ്ങിയാൽ നിർത്താനാവില്ല, ഷൂട്ടിനെയും ബാധിക്കും;എന്താണ് അനുഷ്കയെ ബാധിച്ച സ്യൂഡോബൾബർ അഫെക്റ്റ്?

Jul 11, 2024 02:54 PM

#anushkashetty | ചിരി തുടങ്ങിയാൽ നിർത്താനാവില്ല, ഷൂട്ടിനെയും ബാധിക്കും;എന്താണ് അനുഷ്കയെ ബാധിച്ച സ്യൂഡോബൾബർ അഫെക്റ്റ്?

ചിരിയുമായി ബന്ധപ്പെട്ടുള്ള രോ​ഗമാണ് തന്റേതെന്നു പറഞ്ഞാണ് അനുഷ്ക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കേൾക്കുന്നവർക്ക് അത്ഭുതം...

Read More >>
#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

Jul 11, 2024 11:50 AM

#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

ബിഗ് ബോസ് സീസണ്‍ 13 ലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു രശ്മി ദേശായി. വിനോദ രംഗത്ത് വേരുകളൊന്നുമില്ലാതെയാണ് രശ്മി കടന്നു വരുന്നത്. അതുകൊണ്ട്...

Read More >>
#sonakshisinha |മതം മാറിയോ? പര്‍ദ്ദ ധരിച്ച് സൊനാക്ഷി; വിവാഹത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം സജീവം, ഡീപ് ഫേക്ക് വീഡിയോയും എത്തി!

Jul 9, 2024 09:59 PM

#sonakshisinha |മതം മാറിയോ? പര്‍ദ്ദ ധരിച്ച് സൊനാക്ഷി; വിവാഹത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം സജീവം, ഡീപ് ഫേക്ക് വീഡിയോയും എത്തി!

സഹീറുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലവ് ജിഹാദ്’ ആണെന്നത് ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു....

Read More >>
Top Stories

News Roundup