ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ധന്യ

ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക്  ചുവടുവയ്ക്കാന്‍ ഒരുങ്ങി ധന്യ
Oct 4, 2021 09:49 PM | By Truevision Admin

 പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധന്യ മേരി വർഗീസ്.2006 ൽ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷമായിരുന്നു നടിയുടെ മോളിവുഡ് പ്രവേശനം.

2007 ൽ പുറത്തറങ്ങിയ നന്മ ആയിരുന്നു ധന്യയുടെ ആദ്യ മലയാള ചിത്രം. ഇതിന് ശേഷം മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്കായി. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ 2010, നായകൻ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.സിനിമയിൽ തിളങ്ങി നിൽക്കവെയാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ നടിയുട ജീവിതത്തിൽ സംഭവിക്കുന്നത്.

പ്രതിസന്ധിയിൽ പതറാതെ ധൈര്യമായി മുന്നോട്ട് പോകുകയായിരുന്നു. അഭിനയത്തിലൂടെ തന്നെയാണ് ധന്യ തന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.


ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാ കല്യാണം എന്ന പരമ്പരയിലൂടെ ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയ താരം , ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച പ്രേക്ഷകരെ സൃഷ്ടിക്കുകയായിരുന്നു.

ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വന്തം സീതയാണ് ധന്യ.ഇപ്പോഴിതാ ജീവിതത്തിൽ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് നടി. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ധന്യ വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ്. ഉയരെ ചിത്രത്തിന് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ''കാണക്കാണെ''യിലാണ് ധന്യ എത്തുന്നത്.

ഐശ്വര്യ ലക്ഷ്മിക്കും ടൊവിനോ തോമസിനുമൊപ്പമാണ് നടിയുടെ രണ്ടാം വരവ്. ധന്യ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ടൊവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രവും നടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.

ഉയരെക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന കാണക്കാണെ ചിത്രത്തില്‍ ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്.

""എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതമായ നിരവധി സാങ്കേതിക വിദഗ്ധരോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ഇത് ഞാന്‍ ശരിക്കും ആസ്വദിച്ചു. പിന്തുണയ്ക്കായി കാണേക്കാണെയുടെ മുഴുവന്‍ ടീമിനും നന്ദി. എന്റെ പ്രിയ സുഹൃത്ത് ശ്രേയ അരവിന്ദിന് പ്രത്യേക ആശംസകള്‍" എന്നാണ് ധന്യയുടെ കുറിപ്പ്.

Dhanya Mary Varghese made her silver screen debut in the 2006 film Thirudi

Next TV

Related Stories
'ഡർബി' വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

Apr 2, 2026 10:47 AM

'ഡർബി' വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

'ഡർബി' വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ...

Read More >>
'വികസന തുടർച്ചയ്ക്കായി വോട്ട് ചെയ്യണം'; എൽഡിഎഫ് സ്ഥാനാർഥികളായ കെ വി സുമേഷിനും, പി കെ ശ്യാമളയ്ക്കും വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ

Apr 2, 2026 07:39 AM

'വികസന തുടർച്ചയ്ക്കായി വോട്ട് ചെയ്യണം'; എൽഡിഎഫ് സ്ഥാനാർഥികളായ കെ വി സുമേഷിനും, പി കെ ശ്യാമളയ്ക്കും വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ

എൽഡിഎഫ് സ്ഥാനാർഥികളായ കെ വി സുമേഷിനും, പി കെ ശ്യാമളയ്ക്കും വോട്ടഭ്യർത്ഥിച്ച് നിഖില വിമൽ...

Read More >>
'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ മങ്ങാട്ട്

Apr 1, 2026 04:47 PM

'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ മങ്ങാട്ട്

'ജയിലിൽ എസ്.എഫ്.ഐ പാരമ്പര്യം പറയല്ലേ, തല്ല് കിട്ടും'; രഞ്ജിത്തിന് ജയിൽ ഉപദേശവുമായി ഗോപൻ...

Read More >>
'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ

Apr 1, 2026 03:58 PM

'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് കൃഷ്ണപ്രഭ

'എനിക്കൊരു കംപാനിയനുണ്ട്, പരസ്പരം ശല്യമില്ലാത്ത കൂട്ട്'; വിവാഹം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച്...

Read More >>
'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ

Apr 1, 2026 03:46 PM

'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി സാദിയ

'മോൻ ആൺകൊച്ചല്ലേ, പോയി പണിയെടുത്തുകൂടെ?' കിച്ചുവിനെതിരെ ആഞ്ഞടിച്ച് ഹെയ്ദി...

Read More >>
Top Stories










News Roundup






GCC News