#MansoorAliKhan | മൻസൂർ അലിഖാൻ മാപ്പ് പറയണം; മുന്നറിയിപ്പുമായി നടികർ സംഘം

#MansoorAliKhan | മൻസൂർ അലിഖാൻ മാപ്പ് പറയണം; മുന്നറിയിപ്പുമായി നടികർ സംഘം
2023-11-19T21:16:00 | By MITHRA K P

(moviemax.in)ടി തൃഷയ്ക്ക് എതിരായ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം. പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരി​ഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം(തൃഷ,റോജ,ഖുശ്ബു) അസോസിയേഷൻ നിലകൊള്ളും.

ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്. പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്.

ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടി തൃഷയ്ക്ക് എതിരെ മൻസൂർ അലിഖാൻ ലൈം​ഗികാധിഷേപ പരാമർശം നടത്തിയത്.

ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാൻ സാധിക്കുമെന്ന് കരുതിയെന്നും മൻസൂർ പറഞ്ഞിരുന്നു.

അതിനായി ആ​ഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നായിരുന്നു തൃഷ പറഞ്ഞത്.

പിന്നാലെ സംവിധായകർ അടക്കമുള്ളവർ മൻസൂറിനെതിരെ രം​ഗത്ത് എത്തിയിരുന്നു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാനും രംഗത്ത് എത്തിയിരുന്നു.

തൃഷയെ പ്രശംസിക്കുക ആണ് താൻ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മൻസൂർ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടൻ പ്രതികരിച്ചിരുന്നു.

Content Highlight: #MansoorAliKhan #apologize #NadikarSangam #warning

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup