#SandraThomas | യൂട്യൂബ് സബ്സ്ക്രൈബറുടെ മകളുടെ പേരിടൽ ചടങ്ങിൽ താരമായി നടി സാന്ദ്ര തോമസ്

#SandraThomas   |  യൂട്യൂബ് സബ്സ്ക്രൈബറുടെ മകളുടെ പേരിടൽ ചടങ്ങിൽ താരമായി നടി സാന്ദ്ര തോമസ്
2023-11-18T22:42:00 | By Kavya N

ബാലതാരമായി എത്തി ഇന്ന് മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് സാന്ദ്രാ തോമസ്. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസിനെ എല്ലാവർക്കും സുപരിചതമാണ് . സോഷ്യൽ മീഡിയയിൽ കൂടെയും യൂട്യൂബ് ചാനലിലൂടെയും ആണ് ഇവർ മലയാളികൾക്ക് പ്രിയപ്പെട്ടവരായത്. ഇൻസ്റ്റാ​ഗ്രാമിൽ സാന്ദ്ര പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു കൈക്കുഞ്ഞുമായി മക്കൾക്കൊപ്പം ഇരിക്കുന്ന സാന്ദ്രയെ ആണ് പോസ്റ്റിൽ കാണുന്നത് .

സാന്ദ്രയുടെ യുട്യൂബ് സബ്സ്ക്രൈബർ ആയ മാധുരിയുടെ കു‍ഞ്ഞാണിത്. മാധുരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന സാന്ദ്ര കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് എത്തിയതായിരുന്നു സാന്ദ്ര . സൂപ്പർ നാച്വറൽ ഫാമിലി ബേബി എന്നാണ് പോസ്റ്റിനൊപ്പം സാന്ദ്ര കുറിച്ചത്. "ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങു അനുഗ്രഹിച്ചു.

അതുകൊണ്ടു തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂട്യൂബ് സബ്സ്ക്രൈബർ ആയി വന്നു എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തി ആണ്. 'അനുഗ്രഹ'ക്ക്‌ ദൈവം എല്ലാ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ" എന്നും സാന്ദ്രാ തോമസ് കുറിക്കുന്നു.

പിന്നാലെ നിരവധി പേരാണ് സാന്ദ്രയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ സാന്ദ്ര നിർമിച്ച സിനിമകളാണ്. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. ആദ്യകാലത്ത് വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര സിനിമകൾ നിർമിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വച്ച് ഇരുവരും പിരിഞ്ഞിരുന്നു.

Content Highlight: #Actress #SandraThomas #starred #naming #ceremony #YouTube #subscriber's #daughter

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup