---
title: "#SalmanKhan  |   കുറച്ച് റൊമാന്‍സ് ഉണ്ടായിരിക്കണമെന്ന് ഇമ്രാൻ ഹാഷ്മി ; പൊതുവേദിയില്‍ ഇമ്രാനെ ചുംബിച്ച് സല്‍മാന്‍ ഖാന്‍"
english_title: "#EmraanHashmi #Must #Have #Romance #SalmanKhan #kisses #Imran #public"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163284/emraanhashmi-must-have-romance-salmankhan-kisses-imran-public"
published_at: "2023-11-18T16:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65589c453990f_salman_1.jpg"
keywords: []
---

# #SalmanKhan  |   കുറച്ച് റൊമാന്‍സ് ഉണ്ടായിരിക്കണമെന്ന് ഇമ്രാൻ ഹാഷ്മി ; പൊതുവേദിയില്‍ ഇമ്രാനെ ചുംബിച്ച് സല്‍മാന്‍ ഖാന്‍

> **Lead Summary:** സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തന്‍ ചിത്രമാണ് ടൈഗര്‍ 3. ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസിനെത്തിയ സിനിമ വലിയ വിജയമായിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍.സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരോടൊപ്പം സല്‍മാന്‍ ഖാനും മുംബൈയില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

## Article Content

സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തന്‍ ചിത്രമാണ് ടൈഗര്‍ 3. ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസിനെത്തിയ സിനിമ വലിയ വിജയമായിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍.സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരോടൊപ്പം സല്‍മാന്‍ ഖാനും മുംബൈയില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

പത്രസമ്മേളനത്തിനിടയില്‍ നടന്ന ചില രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സല്‍മാന്‍ ഖാന്‍ പരസ്യമായി ഇമ്രാനെ ചുംബിക്കുന്നതും വേദിയിലുണ്ടായിരുന്നവരെ പോലും ഞെട്ടിക്കുന്നതുമാണ് വീഡിയോയിൽ . ചടങ്ങിനിടെ, സല്‍മാന്‍ ഖാന്‍ സിനിമയിലെ ചില രംഗങ്ങളെ കുറിച്ച് പറയുന്നതിനിടയിലാണ് സഹതാരങ്ങളായ കത്രീനയെയും ഇമ്രാനെ കുറിച്ചും പറഞ്ഞത്.

ഈ സിനിമയില്‍ കത്രീനയുണ്ട്, അതുകൊണ്ട് കുറച്ച് റൊമാന്‍സ് ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ഉടനെ സല്‍മാന്‍ ഖാന്‍ ഇമ്രാനെ നോക്കി സിനിമയില്‍ ഇമ്രാന്റെ വേഷം ആതിഷിന്റേത് അല്ലായിരുന്നെങ്കില്‍ ഇങ്ങനൊന്ന് കൂടി ഉണ്ടാവുമായിരുന്നു എന്ന് പറഞ്ഞ സല്‍മാന്‍ തമാശയായി ഇമ്രാനെ ചുംബിക്കുകയായിരുന്നു.

സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള ഈ പ്രവര്‍ത്തി ജനക്കൂട്ടത്തിനിടയില്‍ വലിയ പൊട്ടിച്ചിരിയാണ് ഉണ്ടാക്കി. അതേ സമയം കത്രീന കൈഫിനൊപ്പം വേദിയില്‍ വെച്ച് സല്‍മാന്‍ ഖാന്‍ ഡാന്‍സും കളിച്ചിരുന്നു. ഡാന്‍സ് കളിക്കാനായി നടി കത്രീനയാണ് സല്‍മാന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് സ്റ്റേജിന്റെ നടുവിലേക്ക് കൊണ്ട് വരുന്നത്. ഇതോടെ ആളുകള്‍ ഉച്ചത്തില്‍ ആര്‍ത്ത് വിളിച്ചു. സിനിമയ്ക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് കത്രീനയും സല്‍മാനും പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/163284/emraanhashmi-must-have-romance-salmankhan-kisses-imran-public)