---
title: "#amruthasuresh | അങ്കിള്‍ എനിക്ക് ജീവനാ..അദ്ദേഹത്തിന്റെ സ്നേ​ഹം അനുഭവിക്കാൻ ഭാ​ഗ്യം കിട്ടിയ ആളാണ് ഞാൻ -അമൃത സുരേഷ്"
english_title: "#amruthasuresh #sureshgopi #lucky #person #experience #love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163240/amruthasuresh-sureshgopi-lucky-person-experience-love"
published_at: "2023-11-18T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558728f011bd_amritha.jpg"
keywords: []
---

# #amruthasuresh | അങ്കിള്‍ എനിക്ക് ജീവനാ..അദ്ദേഹത്തിന്റെ സ്നേ​ഹം അനുഭവിക്കാൻ ഭാ​ഗ്യം കിട്ടിയ ആളാണ് ഞാൻ -അമൃത സുരേഷ്

> **Lead Summary:** **മ**ലയാളികൾക്ക് ഇഷ്ടമുള്ള ​ഗായികയാണ് അമൃത സുരേഷ്. താരം സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ്.ഇപ്പോഴിതാ ഐഡിയ സ്റ്റാർ സിങ്ങർ വേളയിൽ തന്നെ നടൻ സുരേഷ് ​ഗോപി സഹായിച്ചതിനെ പറ്റി തുറന്നുപറയുകയാണ് അമൃത സുരേഷ്. മൗനമേ.. എന്ന ​ഗാനം പാടിക്കൊണ്ടാണ് സുരേഷ് ​ഗോപിയുടെ ഫാൻ മീറ്റിൽ അമൃത എത്തിയത്.

## Article Content

**മ**ലയാളികൾക്ക് ഇഷ്ടമുള്ള ​ഗായികയാണ് അമൃത സുരേഷ്. താരം സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ്.ഇപ്പോഴിതാ ഐഡിയ സ്റ്റാർ സിങ്ങർ വേളയിൽ തന്നെ നടൻ സുരേഷ് ​ഗോപി സഹായിച്ചതിനെ പറ്റി തുറന്നുപറയുകയാണ് അമൃത സുരേഷ്. മൗനമേ.. എന്ന ​ഗാനം പാടിക്കൊണ്ടാണ് സുരേഷ് ​ഗോപിയുടെ ഫാൻ മീറ്റിൽ അമൃത എത്തിയത്.

> ശേഷം, “ഈ പാട്ടിന് എനിക്ക് അന്ന് നല്ല മാർക്ക് കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് ഭയങ്കര മാർക്ക് കുറവായിരുന്നു. ഒരു ഷെഡ്യൂളിൽ തന്നെ നാലും അഞ്ചും പെർഫോമൻസുകളായി പോകുകയാണ്. ഒരു പോയിന്റ് കഴിയുമ്പോൾ നമുക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിനെക്കാൾ അപ്പുറമാണ് കാര്യങ്ങള്‍.

അത്രയും ഇംപോർട്ടന്റ് ആണ് ഔട്ട്ഫിറ്റൊക്കെ. അന്ന് അങ്കിള്‍ എന്നെയും അച്ഛനെയും അമ്മയെയും വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് അങ്കിള്‍ പറഞ്ഞു ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ നിനക്കിനി മാർക്ക് കുറയാൻ പാടില്ലെന്ന്. അത് മൊത്തം അങ്കിള്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. അവിടെന്ന് ഷോയുടെ അവസാനം വരെ അങ്കിള്‍ ആയിരുന്നു എന്റെ സ്പോൺസർ”, എന്നാണ് അമൃത സുരേഷ് പറഞ്ഞത്. ‌

> അതെ സമയം അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും അമൃത സംസാരിച്ചു. “എനിക്ക് അങ്കിള്‍ എന്ന് പറയുമ്പോൾ അച്ഛൻ സ്ഥാനം ആണ്. അങ്കിള്‍ ഒരിക്കലും സ്വന്തം അല്ല എന്ന രീതിയിൽ പെരുമാറിയിട്ടില്ല. അതായത്, എന്റെ എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

എന്റെ കാര്യം മാത്രമല്ല, എല്ലാവരോടും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സ്നേ​ഹം അനുഭവിക്കാൻ ഭാ​ഗ്യം കിട്ടിയ ആളാണ് ഞാൻ. അങ്കിള്‍ എനിക്ക് ജീവനാ..”എന്നാണ് അമൃത പറയുന്നത്.

> “എളിയ തുടക്കം മുതൽ ഒരു ഗായികയുടെ സ്വപ്നത്തിലേക്ക്.. നിങ്ങളുടെ സഹായത്താലും അനുഗ്രഹങ്ങളാലും നയിക്കപ്പെടുന്നു സുരേഷ് അങ്കിൾ.. കൃതജ്ഞത പ്രകടിപ്പിക്കാൻ വാക്കുകൾ അപര്യാപ്തമാണ് സുരേഷ് അങ്കിളേ..”, എന്നാണ് ഫാൻസ് മീറ്റിന്റെ വീഡിയോ പങ്കുവച്ച് അമൃത കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/163240/amruthasuresh-sureshgopi-lucky-person-experience-love)