ഇത് കലക്കി, ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് പേരടി

ഇത് കലക്കി, ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് പേരടി
2021-12-16T11:40:00 | By Susmitha Surendran

ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിന് ആശംസയുമായി നടൻ ഹരീഷ് പേരടി. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ടെന്നും വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ

ഇത് കലക്കി...ആശംസകൾ...പക്ഷെ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നാണ് സംശയം...കാരണം മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്...വോട്ട് ബാങ്കാണ്...വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്...

സ്കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ...എന്തായാലും പെൺകുട്ടികൾ പാന്റ്സിടട്ടെ ...അഭിവാദ്യങ്ങൾ.. വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്‍ററി സ്കൂൾ മുമ്പേ നടക്കുന്നത്.

പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്‍ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്.

260 കുട്ടികളും കഴിഞ്ഞ ദിവസം മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്. ഈ യൂണിഫോം സത്യത്തിൽ വലിയ സൗകര്യമാണെന്ന് കുട്ടികൾ തന്നെ പറയുന്നു.

Content Highlight: Actor Harish Peradi congratulates on the idea of ​​Gender Neutral Uniform.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup