---
title: "ദുഃഖ വാര്‍ത്ത പങ്കുവെച്ച് നടി പ്രവീണ"
english_title: "Actress Praveena shares sad news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16312/actress-praveena-shares-sad-news"
published_at: "2021-12-16T11:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bad42435f89_.jpg"
keywords: []
---

# ദുഃഖ വാര്‍ത്ത പങ്കുവെച്ച് നടി പ്രവീണ

> **Lead Summary:** നിരവധി സിനിമാ സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് പ്രവീണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോഴിതാ ഒരു ദുഃഖ വാര്‍ത്ത പങ്കുവെച്ചാണ് എത്തിയത് .

## Article Content

നിരവധി സിനിമാ സീരിയലുകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് പ്രവീണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോഴിതാ ഒരു ദുഃഖ വാര്‍ത്ത പങ്കുവെച്ചാണ് എത്തിയത് .

തന്റെ അച്ഛന്റെ വിയോഗത്തെ കുറിച്ചാണ് പ്രവീണ പറയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ കാര്യം അറിയിച്ചത്. ഒപ്പം അച്ഛനെക്കുറിച്ചും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികളര്‍പ്പിച്ചു എത്തുന്നത്.

എന്റെ അച്ഛന്‍, എന്റെ ഗുരു, ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിധിയില്‍ പൂകി, എന്നും പങ്കിട്ട കുറിപ്പിലൂടെ പ്രവീണ പറയുന്നു. ദീര്‍ഘകാലം കോളേജ് പ്രൊഫസറായി ജോലി നോക്കിയിരുന്ന രാമചന്ദ്രന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തുന്നു.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം. ‘കുളക്കട അണ്ണന്‍ എന്ന് സൗഹൃദസംഘത്തില്‍ അദ്ദേഹം സ്‌നേഹിക്കപ്പെട്ടിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു. കലാസാംസ്‌കാരികരംഗങ്ങളില്‍ വളരെ സജീവം. കഥാപ്രസംഗകല സാറിന് വലിയ ആവേശമായിരുന്നു. ഭേദപ്പെട്ട രീതിയില്‍ കഥ പറകയും ചെയ്തിരുന്നു’, എന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രിയപ്പെട്ടവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/16312/actress-praveena-shares-sad-news)