---
title: "#kareenakapoor |  കരീനയുടെ നിതംബത്തിന് ഹൃദയത്തിന്റെ ഷേപ്പാണെന്ന് നടൻ ; ചുട്ട മറുപടി നൽകി കരീന"
english_title: "#actor #says # Kareena's #buttocks #heart-shaped #Kareena #gave #answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163090/actor-says-kareenas-buttocks-heart-shaped-kareena-gave-answer"
published_at: "2023-11-17T20:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655785eed8936_kareena_1.jpg"
keywords: []
---

# #kareenakapoor |  കരീനയുടെ നിതംബത്തിന് ഹൃദയത്തിന്റെ ഷേപ്പാണെന്ന് നടൻ ; ചുട്ട മറുപടി നൽകി കരീന

> **Lead Summary:** ബോളിവുഡിലെ ജനപ്രീയ ഷോയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ വിവാദപരമായ പല തുറന്നു പറച്ചിലുകള്‍ക്കും കോഫി വിത്ത് കരണ്‍ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. കോഫി വിത്ത് കരണുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു കരീനയെക്കുറിച്ച് ഫര്‍ദീന്‍ ഖാന്‍ നടത്തിയ പ്രസ്താവന.

## Article Content

ബോളിവുഡിലെ ജനപ്രീയ ഷോയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ വിവാദപരമായ പല തുറന്നു പറച്ചിലുകള്‍ക്കും കോഫി വിത്ത് കരണ്‍ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. കോഫി വിത്ത് കരണുമായി ബന്ധപ്പെട്ട വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു കരീനയെക്കുറിച്ച് ഫര്‍ദീന്‍ ഖാന്‍ നടത്തിയ പ്രസ്താവന.

വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന കരീനയും ഫര്‍ദീനും. അക്കാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് കോഫി വിത്ത് കരണിലെത്തിയപ്പോള്‍ ഫര്‍ദീന്‍ ഖാനോട് കരണ്‍ ജോഹര്‍ ചോദിക്കുകയുണ്ടായി. ''ഞാനും കരീനയും തമ്മില്‍ ഒരിക്കലും ഒരു പ്രണയ ബന്ധമുണ്ടായിരുന്നില്ല. എന്നായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്.

എന്നാല്‍ തൊട്ടു പിന്നാലെ കരീനയുടെ പിന്‍വശത്തെക്കുറിച്ച് ഫര്‍ദീന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറി . അവളുടെ നിതംബം മനോഹരമാണെന്നും ഒരു ഹൃദയത്തിന്റെ ആകൃതിയാണെന്നുമായിരുന്നു ഫര്‍ദീന്‍ പറഞ്ഞത്. ഇതിന് ശേഷം കരീന കപൂര്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയിരുന്നു. ആ സമയത്ത് ഫര്‍ദീന്റെ പ്രസ്താവനയെക്കുറിച്ച് കരീനയോട് കരണ്‍ ജോഹര്‍ അഭിപ്രായം ചോദിച്ചു.

ഞാന്‍ നിന്നെ കുറച്ച് കഴിഞ്ഞ് പ്രശംസിക്കാം, പക്ഷെ ഇപ്പോള്‍ നിന്റെ ചന്തിയ്ക്കിട്ടൊരു ചവിട്ടാണ് തരാന്‍ പോകുന്നത്'' എന്നായിരുന്നു കരീനയുടെ പ്രതികരണം. ഇത്തരം സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല. തീര്‍ത്തും വ്യത്യസ്തനായൊരു മനുഷ്യനാണ് അവന്‍. വളരെ നല്ലൊരു മനുഷ്യനാണ്. ഞങ്ങളെ സൗഹൃദത്തെ ഇതൊന്നും ബാധിക്കില്ല'' എന്നായിരുന്നു കരീന പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/163090/actor-says-kareenas-buttocks-heart-shaped-kareena-gave-answer)