---
title: "ചാക്കോച്ചനെ മലര്‍ത്തിയടിച്ച് നടിമാര്‍; വൈറലായി വീഡിയോ "
english_title: "New video viral by Kunchacko Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16300/new-video-viral-by-kunchacko-boban"
published_at: "2021-12-16T10:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bacce8903ce_kunjakoboban.jpg"
keywords: []
---

# ചാക്കോച്ചനെ മലര്‍ത്തിയടിച്ച് നടിമാര്‍; വൈറലായി വീഡിയോ 

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . കുഞ്ചാക്കോ ബോബന്‍ തന്റെ വിശേഷങ്ങള്‍ ഒക്കെയും പങ്കുവെക്കാറുണ്ട് . സോഷ്യല്‍ മീഡിയയിലൂടെ രസകരമായ പോസ്റ്റുകള്‍ പങ്കുവെച്ച് കൊണ്ടാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭീമന്റെ വഴി എന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരം രംഗത്ത് വന്നത്.

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . കുഞ്ചാക്കോ ബോബന്‍ തന്റെ വിശേഷങ്ങള്‍ ഒക്കെയും പങ്കുവെക്കാറുണ്ട് . സോഷ്യല്‍ മീഡിയയിലൂടെ രസകരമായ പോസ്റ്റുകള്‍ പങ്കുവെച്ച് കൊണ്ടാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭീമന്റെ വഴി എന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരം രംഗത്ത് വന്നത്.

എന്നാലിപ്പോള്‍ തന്നെ എടുത്ത് മറിച്ചടിക്കുന്ന നടിയുടെ വീഡിയോയുമായിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്. വളരെ രസകരമായ വീഡിയോയ്ക്ക് പെണ്ണുങ്ങളെല്ലാം ഒരേ പൊളി ആണെന്ന് കൂടി താരം സൂചിപ്പിച്ചിരിക്കുകയാണ്. 

''ഭീമനെയും കൂടി പഠിപ്പിക്കുവോ..... ജൂഡോ ജൂഡോ!? 'പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ'' ഭീമന്റെ വഴി. വേള്‍ഡ് വൈഡ് ആയി'' സിനിമയുടെ ഷോ നടക്കുന്നതായി സൂചിപ്പിച്ച് കൊണ്ടുമാണ് പുത്തന്‍ വീഡിയോയുമായി ചാക്കോച്ചന്‍ എത്തിയത്.

നടിമാരായ ചിന്നുവും റിമ കല്ലിങ്കലുമൊക്കെ ദൃശ്യങ്ങളിലുണ്ട്. വീഡിയോയ്ക്ക് നടന്‍ നല്‍കിയ ക്യാപ്ഷന്‍ ഇതാണെങ്കിലും നടി റിമ കല്ലിങ്കല്‍ പറയുന്ന കാര്യമാണ് ശ്രദ്ധേയമാവുന്നത്. 

'തമാശ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ചിന്നു ചാന്ദിനിയാണ് കുഞ്ചാക്കോ ബോബനെ എടുത്ത് മലര്‍ത്തിയടിച്ചത്. നിലത്ത് നിന്നും പുറകിലൂടെ ചാക്കോച്ചനെ എടുത്ത ചിന്നു കട്ടിലിലേക്ക് കമിഴ്ത്തി ഒരേറ് ആയിരുന്നു.

തലയും കുത്തി കട്ടിലില്‍ വന്ന് വീണ ചാക്കോച്ചന്‍ കുറച്ച് സെക്കന്‍ഡുകള്‍ അവിടെ തന്നെ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ കട്ടിലിന്റെ സൈഡില്‍ നിന്നും വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു.

ചാക്കേച്ചന്‍ അതിന് റെഡി ആയിരുന്നില്ലെന്ന് തോന്നുന്നുണ്ട് എനിക്ക് എന്നായിരുന്നു റിമ പറഞ്ഞത്. ചുറ്റുമുള്ളവരെല്ലാം ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അതേ സമയം ചാക്കോച്ചന്‍ സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പ്രായത്തിലും എന്നാ ഒരിതാണ്.

നിങ്ങള്‍ ഒരു സംഭവം തന്നെയാണ്‌ട്ടോ. കുഞ്ചാക്കോ സ്വന്തമായി വീഴുന്നത് ആര്‍ക്കും മനസിലായില്ല. കഴിവ് തന്നെ, ഇതിനാണ് പറയുന്നത് എല്ലാത്തിനും ഒരു യോഗം വേണമെന്ന്. ചാക്കോച്ചന്റെ തലയില്‍ വരച്ചത് നമ്മടെ എവിടെയെങ്കിലും വരച്ചാല്‍ മതിയാര്‍ന്നു. ഞങ്ങളുടെ ചാക്കോച്ചനെ തൊട്ടാല്‍ കളിമാറും ആലപ്പുഴക്കാരനാണ് പറയുന്നത് എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്. 

അങ്കമാലി ഡയറീസിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കിയ ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ഒരു വഴിയുമായിട്ടുണ്ടാവുന്ന തര്‍ക്കത്തെ കുറിച്ചാണ് പറയുന്നത്.

കുഞ്ചാക്കോ ബോബന് പുറമേ ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, മേഘ തോമസ്, ചിന്നു ചിന്മയി, ബിനു പപ്പു, വിന്‍സി അലോഷ്യസ് തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

റിമ കല്ലിങ്കലും ആഷിക് അബുവും ചെമ്പന്‍ വിനോദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് സിനിമ തിയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/16300/new-video-viral-by-kunchacko-boban)