#honeyrose | മേക്കപ്പ് മാൻ ഒരു സാധനം കൊണ്ടു തന്നു; അതെവിടെ വെക്കണമെന്ന് പോലും അറിയില്ലായിരുന്നു - തുറന്ന് പറഞ്ഞ് ഹണി റോസ്

#honeyrose | മേക്കപ്പ് മാൻ ഒരു സാധനം കൊണ്ടു തന്നു; അതെവിടെ വെക്കണമെന്ന് പോലും അറിയില്ലായിരുന്നു - തുറന്ന് പറഞ്ഞ് ഹണി റോസ്
2023-11-17T13:04:00 | By Athira V

ടുത്ത കാലത്ത് മലയാള സിനിമാ രം​ഗത്ത് ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടിയില്ല. സോഷ്യൽ മീഡിയയിൽ ഹണി റോസ് സ്ഥിരം ചർച്ചയാണ്. വർഷങ്ങളായി സിനിമാ രം​ഗത്തുള്ള ഹണി അടുത്ത കാലത്താണ് ഇത്രയും വാർ‌ത്താ പ്രാധാന്യം നേടിയത്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. കരിയറിലെ തുടക്ക കാലം ഹണി റോസിനെ സംബന്ധിച്ച് അത്ര സുഖരകമായിരുന്നില്ല. നല്ല അവസരങ്ങൾ തേടിയെത്താത്തത് ഹണിയുടെ ​കരിയർ ​ഗ്രാഫിനെ ബാധിച്ചു.

എന്നാൽ 2012 ൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ പുറത്തിറങ്ങിയതോടെ ഹണി റോസിന്റെ നല്ല സമയം തെളിഞ്ഞു. സിനിമയിൽ സുപ്രധാന വേഷമാണ് ഹണി റോസിന് ലഭിച്ചത്. വൻ ഹിറ്റായ സിനിമയ്ക്ക് പിന്നാലെ ഹണി റോസിനെ തേടി നിരവധി അവസരങ്ങളെത്തി. ഇടക്കാലത്ത് വീണ്ടും കരിയർ ​ഗ്രാഫിൽ ചെറിയൊരു ഇടിവ് ഹണി റോസിനുണ്ടായി. വീഴ്ചകളും ഉയർച്ചകളും ഒരുപോലെ കണ്ട ഹണി റോസ് ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് ഹണി തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹണി റോസ് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ റിമി ടോമി അവതാരകയായെത്തിയ ഷോയിൽ സംസാരിക്കവെയാണ് ഹണി മനസ് തുറന്നത്. ഇത്രയും നല്ല മുഖ സൗന്ദര്യം ലഭിച്ചതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ എന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ഹണി റോസ് മേക്കപ്പിനെക്കുറിച്ച് പോലും തനിക്ക് കാര്യമായി അറിവില്ലായിരുന്നെന്നും വ്യക്തമാക്കി. 


എന്റെ ചില ഫോട്ടോകൾ കാണുമ്പോൾ ദൈവമേ ഇത് ഞാനാണോ എന്ന് ചിന്തിക്കും. സിനിമയിലേക്ക് വരുന്ന സമയത്ത് മേക്ക് അപ്പ് എന്താണെന്നാെന്നും അറിയില്ല. ഒരു മേക്കപ്പ് മാൻ എന്റെ കൈയിൽ ഒരു സാധനം കൊണ്ടു തന്നു. അപ്ലെെ ചെയ്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു. യഥാർത്ഥത്തിൽ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. മൂക്കിൽ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു.

അവർ സെറ്റിൽ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തിൽ എത്താൻ കഴിഞ്ഞത് ദൈവാനു​ഗ്രഹമായി കാണുന്നെന്നും ഹണി റോസ് അന്ന് വ്യക്തമാക്കി. അടുത്തിടെ നൽകിയ അഭിമുഖത്തിലും തന്റെ സൗന്ദര്യത്തെക്കുറിച്ച് ഹണി റോസ് സംസാരിക്കുകയുണ്ടായി. ഒരു സർജറിയും ചെയ്തിട്ടില്ല. നടിയായിരിക്കുന്നതും ​ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുന്നതും എളുപ്പമല്ല, സൗന്ദര്യ സംരക്ഷണത്തിന് വർക്ക് ഔട്ട് ചെയ്യാറുണ്ട്. കൃത്യമായി ഡയറ്റും പിന്തുടരുന്നു. 

സൗന്ദര്യത്തിന്റെ രഹസ്യമെന്നൊന്നും പറയുന്നതിൽ വലിയ കാര്യമില്ലെന്നും ഹണി റോസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ തനിക്കെതകിരെ വരുന്ന അധിക്ഷേപങ്ങൾക്കെതിരെയും നേരത്തെ ഹണി റോസ് സംസാരിച്ചിട്ടുണ്ട്. ബോഡി ഷെയ്മിം​ഗ് കമന്റുകൾ രൂക്ഷമാണെന്ന് ഹണി ചൂണ്ടിക്കാട്ടി. അധിക്ഷേപങ്ങൾ ​ഗൗനിക്കാതെ ഹണി കരിയറിൽ മുന്നേറുകയാണ്. റേച്ചൽ ആണ് ഹണിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്തത്. 

Content Highlight: #makeupman #brought #item #Didn't #even #know #where #putit #Honeyrose

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup