---
title: "#Kajol | ആദ്യം രശ്മിക, ഇപ്പോൾ കജോളും; നടി വസ്ത്രം മാറുന്നതായി ഡീപ്ഫെയ്‌ക്ക് വീഡിയോ "
english_title: "#Bollywood #actress #Kajol's #deepfake #video #circulating #socialmedia."
publisher: "moviemax.in"
canonical_url: "https://moviemax.in/news/162745/bollywood-actress-kajols-deepfake-video-circulating-socialmedia"
published_at: "2023-11-16T16:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555fbb1711fa_kajol.jpg"
keywords: []
---

# #Kajol | ആദ്യം രശ്മിക, ഇപ്പോൾ കജോളും; നടി വസ്ത്രം മാറുന്നതായി ഡീപ്ഫെയ്‌ക്ക് വീഡിയോ 

> **Lead Summary:** ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ വീഡിയോയാണ് നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ മുഖം കജോളിന്റേതാക്കി മാറ്റി പ്രചരിപ്പിക്കുന്നത്.

## Article Content

ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ വീഡിയോയാണ് നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ മുഖം കജോളിന്റേതാക്കി മാറ്റി പ്രചരിപ്പിക്കുന്നത്.

ഈ വീഡിയോയിൽ ഒരിടത്ത് യഥാർഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വീഡിയോ. ജൂൺ അഞ്ചിന് ടിക്‌ടോക് പ്ലാറ്റ്‌ഫോമിലാണ് വീഡിയോ ആദ്യം പബ്ലിഷ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നോ തയാറാക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇംഗ്ലിഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റോസി ബ്രീനിന്റെ വീഡിയോയിൽ കജോളിന്റെ മുഖം മോർഫ് ചെയ്ത് ചേർക്കുകയായിരുന്നു. വേനൽക്കാലത്ത് ധരിക്കാവുന്ന ചെലവുകുറഞ്ഞ വസ്ത്രങ്ങളെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു അത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162745/bollywood-actress-kajols-deepfake-video-circulating-socialmedia)