---
title: "എന്റെ കണ്ണുകളിലേക്ക് മാത്രം നോക്ക്, ഞാൻ പറയാതെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക; ചിത്രം വൈറല്‍ "
english_title: "Now a photo shared by Shilpa Manju has gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16274/now-a-photo-shared-by-shilpa-manju-has-gone-viral-on-social-media"
published_at: "2021-12-16T07:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba98a01baa4_SHILPA.jpg"
keywords: []
---

# എന്റെ കണ്ണുകളിലേക്ക് മാത്രം നോക്ക്, ഞാൻ പറയാതെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക; ചിത്രം വൈറല്‍ 

> **Lead Summary:** നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ശില്പ മഞ്ജുന്നത്. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

## Article Content

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ശില്പ മഞ്ജുന്നത്. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

2016 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം സൗത്ത് ഇന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ വളർന്നുവരുന്ന നടിമാരിലൊരാളാണ് താരം. 

അഭിനയരംഗത്ത് സജീവമായതുപോലെതന്നെ താരം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം ഈയടുത്തായി കൂടുതലും കാണപ്പെടുന്നത്. 7 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അത് കൊണ്ട് തന്നെ താരം പങ്ക് വെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

> ഇപ്പോൾ താരം പങ്ക് വെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം അതിന് നൽകിയ ക്യാപ്ഷനും ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. “എന്റെ കണ്ണുകളിലേക്ക് നോക്ക്. ഞാൻ പറയാതെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക” എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/16274/now-a-photo-shared-by-shilpa-manju-has-gone-viral-on-social-media)