---
title: "#Alia  |   രണ്‍ബീര്‍ വലിയ ടോക്‌സിക്കായ വ്യക്തി; തുറന്ന് പറഞ്ഞ് ആലിയ"
english_title: "#Ranbir #very #toxic #person #Alia #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162725/ranbir-very-toxic-person-alia-said-openly"
published_at: "2023-11-16T15:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555f67822be0_alia_1_.jpg"
keywords: []
---

# #Alia  |   രണ്‍ബീര്‍ വലിയ ടോക്‌സിക്കായ വ്യക്തി; തുറന്ന് പറഞ്ഞ് ആലിയ

> **Lead Summary:** നിലവിൽ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. നടിയുടെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടാറുള്ളത്. രൺബീറിനും ആലിയയ്ക്കും റാഹ എന്നൊരു മകളുണ്ട്. പക്ഷെ ഇതുവരെയും മകളുടെ ചിത്രങ്ങൾ താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. ആലിയയാണ് ഭർത്താവിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളത്.

## Article Content

നിലവിൽ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. നടിയുടെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടാറുള്ളത്. രൺബീറിനും ആലിയയ്ക്കും റാഹ എന്നൊരു മകളുണ്ട്. പക്ഷെ ഇതുവരെയും മകളുടെ ചിത്രങ്ങൾ താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. ആലിയയാണ് ഭർത്താവിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളത്.

അടുത്തിടെ രൺബീറിനെ കുറിച്ച് ആലിയ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പേരിൽ രൺബീർ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. അതോടെ ടോക്സിക്ക് ഭർത്താവാണ് രൺബീറെന്നും സോഷ്യൽമീഡിയ താരത്തെ വിശേഷിപ്പിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താൻ ലിപ്സ്റ്റക്ക് ധരിക്കുന്നത് ഭർത്താവ് രൺബീർ കപൂറിന് ഇഷ്ടമല്ലെന്നും അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇട്ടതിന് ശേഷം മായ്ക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കിയത്.

ആലിയയുടെ അഭിമുഖത്തിന് പിന്നാലെ രൺബീർ ടോക്സിക്കാണെന്നും എന്തിനാണ് ഇത്തരത്തിലുള്ള റിലേഷൻഷിപ്പെന്നുമെല്ലാം വിമർശനം ഉയർന്നു. ആ വിഷയത്തിൽ ഏറെനാൾ മൗനം പാലിച്ചിരിക്കുകയായിരുന്നു രൺബീർ കപൂർ. പിന്നീട് താരം തന്നെ അതിൽ പ്രതികരിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ആരാധകരുമായുള്ള സംവാദത്തിനിടെയാണ് രൺബീർ താൻ നേരിടുന്ന വിമർശനങ്ങളെ പറ്റി പറഞ്ഞത്.

ഇപ്പോഴിതാ ലിപ്സ്റ്റിക് വിവാദത്തില്‍ പ്രതികരണവുമായി ആലിയ ഭട്ട് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ വളരെ ഓപ്പണായി സംസാരിക്കുന്ന ആളാണ്. ജീവിതത്തില്‍ സംഭവിച്ച എന്തിനേയെങ്കിലും പറ്റി സംസാരിക്കുമ്പോള്‍ അതില്‍ പറയുന്ന വ്യക്തിയെ അനുകരിക്കാനും ആ കഥകള്‍ പറയാനും എനിക്ക് ഇഷ്ടമാണ്. അടുത്തിടെ പ്രചരിച്ച വീഡിയോ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്.

കാര്യങ്ങള്‍ കൈ വിട്ടുപോവുകയാണല്ലോയെന്ന് എന്റെ ടീം എന്നോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് രണ്‍ബീര്‍ എത്ര വലിയ ടോക്‌സിക്കായ വ്യക്തിയാണെന്ന് പറഞ്ഞ് വലിയ ലേഖനങ്ങള്‍ വരുന്നത് കണ്ടു. ഞാന്‍ അത്ഭുതപ്പെട്ടു. നിന്റെ സിനിമകൾ നന്നായി പോകുന്നിടത്തോളം കാലം വെറുതെ ഇരുന്ന് പരാതി പറയേണ്ട ആവശ്യമില്ല എന്നാണ് രൺബീർ ഇതിനെ പറ്റി പറയാറുള്ളത് എന്നാണ് വിവാദത്തിൽ പ്രതികരിച്ച് ആലിയ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162725/ranbir-very-toxic-person-alia-said-openly)