(moviemax.in) ബോളിവുഡിൽ കുടുംബ ബന്ധങ്ങൾ ഇല്ലാതെ താരമായി വന്ന വ്യക്തിയാണ് അക്ഷയ് കുമാർ. ഇപ്പോൾ ബോക്സോഫീസിൽ നല്ല കാലം അല്ലെങ്കിലും ബോളിവുഡിലെ മുൻനിരയിൽ തന്നെ താരമുണ്ട്.
സിംഗം 3 അടക്കം താരത്തിൻറെ ഒട്ടനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ തൻറെ ജീവിതത്തിൽ കൊള്ളയടിക്കപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് അക്ഷയ് കുമാർ.
നടൻ അനുപം ഖേറിൻറെ ടോക് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ചെറുപ്പത്തിൽ നേരിട്ട അനുഭവം ആദ്യമായി അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. ട്രെയിനിൽ വച്ചാണ് ചമ്പൽ കൊള്ളക്കാർ അക്ഷയ് കുമാറിനെ കൊള്ളയടിച്ചത്.
മുൻപ് ഫ്രണ്ട്യർ മെയിൽ ദില്ലിയിലേക്ക് വരുകയായിരുന്നു അക്ഷയ്. ദില്ലിയിൽ ചെറിയ കച്ചവടം തുടങ്ങിയിരുന്നു താരം. വസ്ത്രങ്ങളും ആഭാരണങ്ങളുമാണ് അക്ഷയ് വിറ്റിരുന്നത്. തുടക്കകാലത്ത് ചെയ്ത അനവധി ജോലികളിൽ ഒന്നായിരുന്നു അത്.
ഇത്തരത്തിൽ ഒരു ദിനം തുണിത്തരങ്ങളും മറ്റ് വസ്തുക്കളുമായി തീവണ്ടിയിൽ ദില്ലിയിലേക്ക് വരികയായിരുന്നു അക്ഷയ്. അന്ന് കൈയ്യിലുള്ള സാധനങ്ങൾക്ക് 5000 രൂപയെങ്കിലും വിലവരുമായിരുന്നു. അന്നത്തെകാലത്തെ മൂല്യത്തിലാണ് എന്ന് കൂടി ഓർക്കണം.
തീവണ്ടി ചമ്പലിൽ എത്തിയപ്പോൾ ഏതാനും കൊള്ളക്കാർ തീവണ്ടിയിൽക്കയറി. ഉറക്കത്തിലായിരുന്നെങ്കിലും കൊള്ളക്കാരുടെ സാന്നിധ്യം ഞാൻ മനസിലാക്കി. എന്തെങ്കിലും സാഹസം കാണിച്ചാൽ അപകടമാകും എന്ന് കരുതി കിടന്ന സീറ്റിൽ തന്നെ കിടന്നു.
എന്നാൽ കൊള്ളാക്കാർ എന്നെ കണ്ടെത്തി ചെരുപ്പ് അടക്കം കൊള്ളയടിച്ചാണ് പോയത്. ദില്ലിയിൽ എത്തിയപ്പോൾ ശരീരത്തിൽ ധരിച്ച വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അക്ഷയ് കുമാർ ഓർത്തെടുത്തു.
Content Highlight: #Chambal #bandits #looted #sandal #leaving #clothes #body #AkshayKumar

































