---
title: "#Navyanair | അവർ തമ്മില്‍ നിലത്ത് കിടന്ന് അത് ചെയ്തു, അവസാനം യൂണിറ്റിലെ ആളുകള്‍ വന്നപ്പോൾ ആണ് മാറിയത് -നവ്യ നായർ "
english_title: "#ground #finally #people #unit #came #everything #changed #Navyanair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162551/ground-finally-people-unit-came-everything-changed-navyanair"
published_at: "2023-11-15T22:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554fa68bf171_navya.jpg"
keywords: []
---

# #Navyanair | അവർ തമ്മില്‍ നിലത്ത് കിടന്ന് അത് ചെയ്തു, അവസാനം യൂണിറ്റിലെ ആളുകള്‍ വന്നപ്പോൾ ആണ് മാറിയത് -നവ്യ നായർ 

> **Lead Summary:** **ഒ**രു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു ദിലീപ് നവ്യ നായർ ജോഡി.ഇരുവരെയും മലയാളികൾക്ക് ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു.സിനിമ സെറ്റില്‍ ഒരുപാട് കുസൃതികളും തമാശകളും ഒപ്പിക്കുന്ന താരം കൂടിയാണ് ദിലീപ്. ഇത്തരത്തില്‍ ഒരു സിനിമാ സെറ്റില്‍ ദിലീപ് ഒപ്പിച്ച തമാശയെക്കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ നായർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

## Article Content

**ഒ**രു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു ദിലീപ് നവ്യ നായർ ജോഡി.ഇരുവരെയും മലയാളികൾക്ക് ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു.സിനിമ സെറ്റില്‍ ഒരുപാട് കുസൃതികളും തമാശകളും ഒപ്പിക്കുന്ന താരം കൂടിയാണ് ദിലീപ്. ഇത്തരത്തില്‍ ഒരു സിനിമാ സെറ്റില്‍ ദിലീപ് ഒപ്പിച്ച തമാശയെക്കുറിച്ച് ജിഞ്ചർ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ നായർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

ഇത്തരം തമാശകളെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കി ദിലീപ് തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ബാന്ദ്ര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയക്ക് തന്നെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറ്റിലുള്ള മറ്റൊരാളെ ഊമയാക്കി അഭിനയിപ്പിച്ചുകൊണ്ട് ദിലീപ് നടത്തി തമാശയക്കുറിച്ചായിരുന്നു നവ്യ നായർ അന്ന് പറഞ്ഞത്. ഊമായി നില്‍ക്കുന്ന ആളെ ചൂണ്ടിക്കാണിച്ച് വയ്യാത്ത ആളാണെന്ന് ദിലീപേട്ടന്‍ തന്നെ പറയും. ഇവർ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റൊന്നും നമ്മള്‍ അറിയില്ല. കുറേ കഴിഞ്ഞ് അയാളേയും നമ്മളേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും നവ്യ പറയുന്നു.

ഇറിറ്റേറ്റ് ചെയ്യിക്കുന്ന എന്തെങ്കിലുമൊക്കെ പുള്ളിയെ കൊണ്ട് ഇതോടൊപ്പം ചെയ്യിക്കുകയും ചെയ്യും. താനെന്തിനാണ് ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെ നമ്മള്‍ ചോദിക്കുമ്പോഴേക്കും ദിലീപേട്ടന്‍ കയറി പുള്ളിയെ ഇടിക്കും. അതായത് ദിലീപേട്ടന്‍ എനിക്ക് വേണ്ടി ഒരു കാര്യവും ഇല്ലാതെ മിണ്ടാന്‍ പറ്റാത്ത ആളെ ഇടിക്കുകയാണ്. അവർ തമ്മില്‍ നിലത്ത് വീണ് കിടന്നുള്ള തല്ലാണ്.

അവസാനം യൂണിറ്റിലെ ആളുകള്‍ വന്ന് പിടിച്ച് മാറ്റുകയും ചെയ്യുമെന്നായിരുന്നു ദിലീപ് പറഞ്ഞത്. നവ്യ നായരുടെ ഈ വാക്കുകള്‍ ഓർമ്മിപ്പിച്ചപ്പോഴാണ് ദിലീപ് ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നത്. സെറ്റിലെ ഇത്തരം തമാശകളാണ് നമ്മുടെ ടൈംപാസ്. നേരത്തെ യൂണിറ്റില്‍ സതീഷ് എന്ന് പറയുന്ന ആളുണ്ടായിരുന്നു. ഒരിക്കല്‍ ഈ ചങ്ങതി വലിയ അബദ്ധം പറ്റി. അടിയുണ്ടാകുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ധാരണയുണ്ടാകും. അടിയുണ്ടായതിന് ശേഷം അയാള്‍ വലിയ രീതിയില്‍ കരയുന്നത് പോലെ കാണിക്കുകയുമൊക്കെ ചെയ്യും.

കളിയൂഞ്ഞാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. ബേബി ശാലിനൊയക്കെ ഉണ്ട്. അങ്ങനെ ഞങ്ങള്‍ തമ്മില്‍ പതിവ് പരിപാടി തുടങ്ങി. കൈ കൊണ്ടാണ് സാധാരണ അടി തടുക്കുന്നത്. അന്ന് എന്തോ പ്ലാന്‍ മാറി സതീശന്റെ രണ്ട് കയ്യിലും കുപ്പിയുണ്ടായിരുന്നു. അടിക്കാന്‍ പറ്റാത്ത അവസ്ഥ. അടിച്ചില്ലെങ്കില്‍ പരിപാടി മൊത്തം പൊളിയും. അങ്ങനെ ആ സോറീ… എന്ന് പറഞ്ഞുകൊണ്ട് കുപ്പിവെച്ച് തല്ല് കൂടേണ്ട അവസ്ഥ വന്നെന്നും ദിലീപ് പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162551/ground-finally-people-unit-came-everything-changed-navyanair)