---
title: "#hareeshperadi | ഇവന്റെ ലൈഗിംകാവയവം ശസ്ത്രക്രിയ ചെയ്ത് നീക്കണം; 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടണം; ഇതാണ് എന്റെ മനസ്സിലെ വിധി -ഹരീഷ് പേരടി"
english_title: "#His #hymen #surgically #removed #Bluefilm #watch #24hours #destiny  #my #mind #hareeshperadi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162475/his-hymen-surgically-removed-bluefilm-watch-24hours-destiny-my-mind-hareeshperadi"
published_at: "2023-11-15T16:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554aba4c8b3c_hareesh.jpg"
keywords: []
---

# #hareeshperadi | ഇവന്റെ ലൈഗിംകാവയവം ശസ്ത്രക്രിയ ചെയ്ത് നീക്കണം; 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടണം; ഇതാണ് എന്റെ മനസ്സിലെ വിധി -ഹരീഷ് പേരടി

> **Lead Summary:** **ആ**ലുവയിലെ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്ക് കയര്‍ വിധിച്ച ഉത്തരവില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല എന്നാണ് ഹരീഷ് പറയുന്നത്. 

## Article Content

**ആ**ലുവയിലെ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്ക് കയര്‍ വിധിച്ച ഉത്തരവില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല എന്നാണ് ഹരീഷ് പറയുന്നത്. 

തന്റെ മനസ്സിലെ വിധിയെ കുറിച്ചും ഹരീഷ് പറഞ്ഞു.ഇനി എന്റെ സ്വപ്നത്തിലെ വിധി.അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം. ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടുക .-ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

***സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ…1991-ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്…പക്ഷെ കേരളത്തിലെ പൂജപ്പുര,വിയ്യൂര്‍,കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണത്രേ… ***

*** വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം…പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല… ഇനി എന്റെ സ്വപ്നത്തിലെ വിധി..***

***അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗിംകാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടുക … രണ്ട് ദിവസത്തിനുള്ളില്‍ അവന്‍ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി…????????????***

### Related Links & Sources
- [Original Story Source](https://moviemax.in/news/162475/his-hymen-surgically-removed-bluefilm-watch-24hours-destiny-my-mind-hareeshperadi)