---
title: "#Samantha | പട്ടികയിൽ ഒന്നാമത് സാമന്ത, രണ്ട് മലയാളി നടിമാരും "
english_title: "#Samantha #tops #list #two #Malayalam #actresses"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162467/samantha-tops-list-two-malayalam-actresses"
published_at: "2023-11-15T16:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a787d75c6_samantha.jpg"
keywords: []
---

# #Samantha | പട്ടികയിൽ ഒന്നാമത് സാമന്ത, രണ്ട് മലയാളി നടിമാരും 

> **Lead Summary:** **[ തെ**ലുങ്കിൽ ജനപ്രീതിയിൽ മുന്നിലെത്തിയ നായിക താരം സാമന്ത. ഒക്ടോബർ മാസത്തിലാണ് സാമന്ത മുന്നിലെത്തിയിരിക്കുന്നത്. ഒക്ടോബറിൽ മുൻ നിരയിലുള്ള പത്ത് താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

## Article Content

**[ തെ**ലുങ്കിൽ ജനപ്രീതിയിൽ മുന്നിലെത്തിയ നായിക താരം സാമന്ത. ഒക്ടോബർ മാസത്തിലാണ് സാമന്ത മുന്നിലെത്തിയിരിക്കുന്നത്. ഒക്ടോബറിൽ മുൻ നിരയിലുള്ള പത്ത് താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രമുഖ മീഡിയോ കൺസൾട്ടിംഗായ ഓർമാക്സാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സാമന്ത നായികയായി വേഷമിട്ടതിൽ ഖുഷിയാണ് ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

വിജയ് ദേവെരകൊണ്ട നായകനായി പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായി മാറിയതാണ് നായിക എന്ന നിലയിൽ സാമന്തയ്‍ക്കും ഗുണകരമായി മാറിയത് എന്നാണ് ഓർമാക്സിന്റെ റിപ്പോർട്ട്. സാമന്ത ആരാധ്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വേഷമിട്ടത്.

കാജൽ അഗർവാളാണ് രണ്ടാം സ്ഥാനത്തത്തെത്തിയത്.യുവ നടി ശ്രീലീല മൂന്നാമത്തെ താരമായി പട്ടികയിൽ ഇടംനേടി എന്നതാണ് പട്ടികയിലെ ഒരു പ്രധാന പ്രത്യേകത.

ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമ വൻ ഹിറ്റായി മാറിയപ്പോൾ പ്രധാന സ്‍ത്രീ വേഷത്തിൽ എത്തി ശ്രദ്ധയാകർഷിക്കാനായത് ശ്രീലീലയ്‍ക്കും ഗുണകരമായി എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ശ്രീലീല നായികയായി നിരവധി തെലുങ്ക് ചിത്രങ്ങൾ ചിത്രീകരണം നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുണ്ട്.

മിസ്റ്റർ ഷെട്ടി മിസ് പൊലിഷെട്ടി സിനിമ വൻ ഹിറ്റായപ്പോൾ നായികയായി തിളങ്ങിയ നടി അനുഷ്‍ക ഷെട്ടി നാലാം സ്ഥാനത്ത് എത്തി എന്നതും ഓർമാക്സ് മീഡിയ പുറത്തുവിട്ട ഒക്ടോബർ മാസത്തെ പട്ടികയുടെ ഒരു പ്രത്യേകതയാണ്.

സായ് പല്ലവിയാണ് അനുഷ്‍കയുടെ പിന്നിൽ. രശ്‍മിക മന്ദാന ആറാം സ്ഥാനത്തെത്തി. മലയാളി നടിയുമായി കീർത്തി സുരേഷാണ് താരങ്ങളുടെ പട്ടികയിൽ ഏഴാമത് എത്തിയത്.

തമന്ന, പൂജ, ഹെഗ്‍ഡെ എന്നീ താരങ്ങൾക്ക് പിന്നിൽ പത്താം സ്ഥാനത്ത് മലയാളി നടി അനുമ പരമേശ്വരനും ഇടംനേടാനായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/162467/samantha-tops-list-two-malayalam-actresses)