#santhiviladinesh | അന്ന് ലെന എന്റടുത്ത് വന്നത് അതിനായിരുന്നു, ഞങ്ങൾ ഹോട്ടൽ റൂമിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്.. പിന്നീട് സംഭവിച്ചത്! വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

#santhiviladinesh | അന്ന് ലെന എന്റടുത്ത് വന്നത് അതിനായിരുന്നു, ഞങ്ങൾ ഹോട്ടൽ റൂമിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്.. പിന്നീട് സംഭവിച്ചത്! വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്
2023-11-15T13:09:00 | By Athira V

ടി ലെന ആത്മീയതയെക്കുറിച്ച് നടത്തിയ പരാമർശം ചർച്ചയായിരിക്കെ നടിയെക്കുറിച്ചുള്ള സംഭവ കഥ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു സീരിയലിന്റെ പേരിൽ മല്ലിക സുകുമാരനും ലെനയും തമ്മിലുണ്ടായ പ്രശ്നമാണ് ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയത്. ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സീരിയലിൽ ലെനയായിരുന്നു നായിക. ഈ സീരിയൽ ചെയ്യവെ മല്ലിക സുകുമാരൻ നിർമ്മിക്കുന്ന മറ്റൊരു സീരിയലിന്റെ പേരിൽ ലെനയ്ക്ക് പ്രശ്നങ്ങളുണ്ടായി. 

ഇതേക്കുറിച്ചാണ് സംവിധായകൻ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. മലയാള മനോരമയിൽ വന്ന ചില്ലുവിളക്ക് എന്ന നോവലാണ് ഞാൻ സീരിയലാക്കിയത്. നായികയാക്കി പലരെയും ആലോചിച്ചു. പിന്നീടാണ് ലെനയെ പരി​ഗണിച്ചത്. ലെന അന്ന് ഓമനത്തിങ്കൾ എന്ന സീരിയലിലൂടെ വലിയ പേരുണ്ടാക്കിയ നടിയാണ്. ലെനയെ വിളിച്ച് സംസാരിച്ചപ്പോൾ നടി ചെയ്യാമെന്ന് പറഞ്ഞെന്നും ശാന്തിവിള ഓർത്തു. 


അഞ്ച് എപ്പിസോഡുകൾ എടുത്ത ശേഷം ഒന്നോ രണ്ടോ ചാനലുകൾക്ക് കൊടുക്കും. കൊടുത്ത ശേഷം ടെലികാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാൽ ബാക്കി എപ്പിസോഡുകൾ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. ആദ്യത്തെ എപ്പിസോഡുകൾ എടുത്ത് കഴിഞ്ഞ ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടേ ഷൂട്ട് തുടങ്ങൂയെന്ന് ലെനയോട് പറഞ്ഞു. ലെന ഓക്കെ പറഞ്ഞു. 

ഈ മൂന്ന് മാസത്തെ സമയത്തിനിടെ മല്ലിക സുകുമാരൻ നിർമിക്കുന്ന സീരിയലിൽ തന്റെ സമ്മതത്തോടെ ലെന ഒപ്പുവെച്ചെന്ന് ശാന്തിവിള ​ദിനേശ് പറയുന്നു. ​ഗൾഫിൽ എവിടെയോ ആണ് ഷൂട്ടിം​ഗ്. ഒരു ലക്ഷം രൂപ ലെന അഡ്വാൻസ് വാങ്ങി. എന്തോ കാരണത്താൽ ​ഗൾഫിലെ ഷൂട്ടിം​ഗ് നീണ്ട് പോയി. ഞങ്ങളുടെ സീരിയലിന്റെ ഷൂ‌ട്ടിം​ഗ് നടക്കവെ ഒരു ദിവസം ലെന ആകെ ടെൻഷൻ അടിച്ച് എന്റെയടുത്ത് വന്നു. മല്ലിക ചേച്ചിയുടെ സീരിയൽ റെഡിയായി, ​ഗൾഫിൽ ഷൂട്ടിന് ചെല്ലണമെന്ന് പറയുന്നു, സർ പറയുന്ന പോലെ തീരുമാനം എടുക്കാമെന്ന് ലെന.

ധർമ്മ സങ്കടത്തിലായ താൻ സ്ക്രിപ്റ്റ് റെെറ്ററോടും പ്രൊഡക്ഷനിലും സംസാരിച്ചു 15 ദിവസം ലെന ഞങ്ങളുടെ സീരിയലിൽ ഷൂട്ട് ചെയ്യും. പതിനഞ്ച് ദിവസം ​ഗൾഫിൽ പോയി ഷൂട്ട് ചെയ്യാമെന്നും ധാരണയായി. ലെന മല്ലിക ചേച്ചിയെ വിളിച്ച് സംസാരിച്ചു. മല്ലിക ചേച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല. അതൊന്നും പറഞ്ഞാൽ പറ്റില്ല, അഡ്വാൻസ് വാങ്ങിച്ചല്ലേ എന്ന് പറഞ്ഞ് ഭയങ്കര പ്രശ്നം. മൂന്ന് മാസം മുമ്പാണ് അഡ്വാൻസ് വാങ്ങിച്ചത്. ആ ഡേറ്റിന് ഷൂട്ട് ചെയ്തില്ല. എന്നിട്ട് അതിന്റെ എല്ലാ പാപഭാരവും ലെനയുടെ തലയിൽ വെച്ചു. 

എന്നെ ഒഴിവാക്കെന്ന് ലെന പറഞ്ഞപ്പോൾ ഒഴിവാക്കുന്ന പ്രശ്നമില്ല, നിങ്ങൾ അഡ്വാൻസ് വാങ്ങിയതാണെന്ന് ലെന. മല്ലിക ചേച്ചി ഭീഷണിയുടെ സ്വരത്തിലാണ് ലെനയോട് സംസാരിച്ചത്. പ്രശ്നങ്ങളു‌ടെ മുകളിൽ പ്രശ്നമായി. ലെനയെ ഫോണിൽ വിളിച്ച് ലെഫ്റ്റ് റൈറ്റ് അടിക്കുകയായി​രുന്നു മല്ലിക ചേച്ചി. അന്ന് കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി. ലെനയെയും കൊണ്ട് ഖത്തറിലേക്ക് പറക്കാൻ മല്ലിക ചേച്ചി എറണാകുളത്തുണ്ട്.


പ്രശ്നം സങ്കീർണമായപ്പോൾ ലെന ആ സീരിയലിൽ അഭിനയിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ലെന സമ്മതിച്ചെന്ന് വ്യക്തമാക്കിയ ശാന്തിവിള ദിനേശ് പിന്നീടുണ്ടായ സംഭവങ്ങളും തുറന്ന് പറഞ്ഞു. ലെന പോകാതായപ്പോൾ മല്ലിക ചേച്ചി വിളിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെങ്കിൽ നിന്നെ ഞാൻ താമസിക്കുന്ന ഹോ‌ട്ടലിൽ നിന്നും പൊക്കിയിരിക്കുമെന്ന് പറഞ്ഞു.

പേടിച്ച് പോയ ലെന തന്റെയടുത്ത് വന്നപ്പോൾ ധൈര്യം കൊടുത്തെന്നും ശാന്തിവിള പറയുന്നു. പങ്കജ് ഹോട്ടലിലാണ് ലെന താമസിക്കുന്നത്. താമസം ഞങ്ങളുടെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിറ്റേന്ന് ലെന ബാം​ഗ്ലൂരിലേക്ക് പോയി. മനസില്ലാ മനസോ‌ടെ ലെനക്ക് പകരം മരുമകളായ പൂർണിമയെ വെച്ച് മല്ലിക സുകുമാരൻ ഈ സീരിയൽ ഷൂട്ട് ചെയ്തു. എന്നാൽ സീരിയൽ പാതിവഴിക്ക് മുടങ്ങി. ഇ‌ടയ്ക്ക് പൂർണിമ പിണങ്ങിപ്പോകുകയും ചെയ്തെന്ന് ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.


Content Highlight: #santhiviladinesh #openup #about #issue #happened #lena

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup