logo

39-41 കിലോയിൽ നിന്നും 10 കിലോ ശരീരഭാരം വർധിപ്പിച്ചു; ചാലഞ്ച് പൂർത്തീകരിച്ച് ഇഷാനി കൃഷ്ണ

Published at Jul 5, 2021 02:21 PM 39-41 കിലോയിൽ നിന്നും 10 കിലോ ശരീരഭാരം വർധിപ്പിച്ചു; ചാലഞ്ച്  പൂർത്തീകരിച്ച് ഇഷാനി കൃഷ്ണ

കൃത്യമായ ഡയറ്റിങിലൂടെയും വർക്കൗട്ടിലൂടെയും ശരീരഭാരം കുറച്ചതിന്റെ കഥ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത് ശരീരഭാരം വർധിപ്പിച്ച കഥയാണ്.


മെലിഞ്ഞ്, ഇടതൂർന്ന നീളൻ മുടിയുമായി സിനിമയിൽ കന്നിയങ്കം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ. മമ്മൂട്ട ചിത്രം വണ്ണിലൂടെയായിരുന്നു അരങ്ങേറ്റം.

നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി. പലരും പഴയതിേനക്കാൾ മെലിയുമ്പോൾ ഇഷാനിയുടെ ഏറ്റെടുത്ത ചാലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു.

39-41 കിലോയിൽ നിന്നും സ്വപ്രയത്നം കൊണ്ട് 10 കിലോ ശരീരഭാരമാണ് നടി വർധിപ്പിച്ചത്. വീട്ടിലെ ഉയരം കൂടിയ മകൾ അഹാനയാണെങ്കിൽ ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്. തന്നേക്കാൾ പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് അഹാന തന്നെ മുൻപൊരിക്കൽ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു.

ശരീരം മെലിയുന്നതിൽ മാത്രമല്ല, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നും അക്കാര്യത്തിൽ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകർ പറയുന്നു.

Increased body weight from 39-41 kg to 10 kg; Ishani Krishna completes the challenge

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories