#tovinothomas | നിമിഷയും ഞാനും തമ്മിൽ ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നെങ്കിൽ! ആ അടുപ്പം ഫലം ചെയ്തേനെ-ടോവിനോ

#tovinothomas | നിമിഷയും ഞാനും തമ്മിൽ ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നെങ്കിൽ! ആ അടുപ്പം ഫലം ചെയ്തേനെ-ടോവിനോ
2023-11-15T10:11:00 | By Athira V

( moviemax.in ) സിനിമകളിലെ ചുംബനരംഗങ്ങൾക്ക് സിനിമയുടെ തുടക്ക കാലത്തോളം പഴക്കമുണ്ട്. പ്രണയത്തെ അതിന്റെ മനോഹാരികത ചോരാതെയും എന്നാൽ ഏറ്റവും ലളിതവുമായും പ്രേക്ഷകരിലേക്ക് എത്തിക്കുവാനും സിനിമകളിലെ ചുംബനരംഗങ്ങൾക്ക് സാധിക്കാറുണ്ട്. ലിപ് ലോക്ക് ഒരു ട്രെൻഡാവുന്നത് അർജുൻ റെഡ്ഡി സിനിമയുടെ റിലീസിന് ശേഷമാണ്. ലിപ് ലോക്ക് എന്ന് കോൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരാറുള്ള മുഖം നടൻ ടൊവിനോ തോമസിന്റേതാണ്. ഒരിടയ്ക്ക് അടുപ്പിച്ച് ചില സിനിമകളിൽ ലിപ് ലോക്ക് സീനുകൾ ചെയ്തതോടെ അതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട് ടൊവിനോയ്ക്ക്. 

മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മിയെന്ന് തീവണ്ടി സിനിമയുടെ റിലീസിന് ശേഷം ടൊവിനോയെ ഒരു വിഭാ​ഗം പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലിപ് ലോക്കുമായി ബന്ധപ്പെട്ട് അദൃശ്യ ജാലകങ്ങൾ സിനിമയുടെ സെറ്റിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.


വമ്പൻ മേക്കോവറിൽ ടൊവിനോ എത്തുന്ന അദൃശ്യ ജാലകങ്ങൾ ഡോ.ബിജുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. പേരില്ലാത്ത ഈ കഥാപാത്രത്തിനുവേണ്ടി 15 കിലോ ശരീര ഭാരവും ടൊവിനോ കുറച്ചിരുന്നു. ചിത്രം യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കും. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സ്നേഹം, സമാധാനം, നീതി, ബന്ധങ്ങൾ, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ സിനിമ പര്യവേക്ഷണം ചെയ്യും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നിമിഷയുമായി ലിപ് ലോക്ക് ചെയ്യാതിരുന്നതിനെ കുറിച്ച് ടൊവിനോ സംസാരിച്ചത്.

തനിക്ക് വളരെ കംഫർട്ടബിളായ നായികയാണ് നിമിഷയെന്നാണ് ടൊവിനോ പറയുന്നത്. 'നിമിഷയും ഞാനും ആദ്യമായിട്ടല്ല സിനിമ ചെയ്യുന്നത്. ഇതിന് മുമ്പ് കുപ്രസിദ്ധ പയ്യൻ ചെയ്തിട്ടുണ്ട്. അതല്ലാതെ തന്നെ ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളാണ്. നിമിഷയുടെ ഫാമിലിയുമായിട്ടും നല്ല അടുപ്പമുണ്ട് എനിക്ക്.


നിമിഷയുടെ കൂടെ വർക്ക്‌ ചെയ്യുക എന്നത് എനിക്ക് ഭയങ്കര രസമാണ്.' 'നിമിഷയും ഞാനും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല കംഫർട്ട് ഫീൽ ചെയ്യാറുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടെ ആയതുകൊണ്ട് സിനിമയിലെ പ്രോസസ്സ് വളരെ എളുപ്പമായിരുന്നു.

ഒരു ദിവസം ഡോ. ബിജു പറഞ്ഞു ഈ സിനിമയിൽ ഞാനും നിമിഷയും തമ്മിലുള്ള ഒരു ലിപ്‌ലോക്ക് സീൻ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള ഇന്റിമസി കൂടുതൽ വർക്ക്‌ ആവുമെന്ന്.' 'ഞാൻ പറഞ്ഞു ലിപ്‌ലോക്കിനുള്ള സാധ്യത നമുക്കില്ലെന്ന്. കാരണം ലിപ്‌ലോക്ക് ചെയ്താൽ എന്റെ വായിൽ ഇരിക്കുന്ന പല്ല് അവളുടെ വായിലേക്ക് പോവും. ഇത്തരം ഒരു തമാശ പറയാനൊക്കെ അവളോടാകും. കാരണം അവൾക്ക് ഞാൻ ചേട്ടനെ പോലെയാണ് എനിക്ക് അവൾ അനുജത്തിയെപോലെയും.'

'കൊല്ലങ്ങൾ ആയിട്ട് അങ്ങനെയാണ്. ദിവസവും വിളിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും എവിടെയാണോ നിർത്തിയത് അവിടെ നിന്നും തുടങ്ങാൻ നമുക്ക് സാധിക്കുന്നുണ്ട്. അവളുടെ കൂടെ നല്ല എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ', എന്നാണ് ടൊവിനോ പറഞ്ഞത്. 2018ന് ശേഷം റിലീസിന് തയ്യാറെടുക്കുന്ന ഒരു ടൊവിനോ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. 

ടൊവിനോയിലെ താരത്തെയല്ല അഭിനേതാവിനെ അദൃശ്യ ജാലകങ്ങളിൽ പ്രേക്ഷകന് കാണാൻ സാധിക്കുമെന്ന് ഉറപ്പ് തരുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ. നടികർ തിലകം അടക്കം ഒരുപിടി സിനിമകൾ ടൊവിനോയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. തുറമുഖമാണ് നിമിഷ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ അവസാന മലയാള സിനിമ. തമിഴിലും തിരക്കുള്ള നായികയാണ് നിമിഷ സജയൻ. 


Content Highlight: #adrishyajalakangal #tovinothomas #openup #liplock #nimishasajayan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup