---
title: "#TovinoThomas  |   അതുകൊണ്ടാണ് അതെല്ലാം മറച്ചുവെക്കുന്നത്; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്"
english_title: "#That's why #all #hidden #TovinoThomas #speaks #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162320/thats-why-all-hidden-tovinothomas-speaks-openly"
published_at: "2023-11-15T09:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554484f617c5_tovino.jpg"
keywords: []
---

# #TovinoThomas  |   അതുകൊണ്ടാണ് അതെല്ലാം മറച്ചുവെക്കുന്നത്; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

> **Lead Summary:** മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥ പറയുമ്പോൾ ഏതൊക്കെ കഥാപാത്രങ്ങളാണ് എമ്പുരാനിൽ ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

## Article Content

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥ പറയുമ്പോൾ ഏതൊക്കെ കഥാപാത്രങ്ങളാണ് എമ്പുരാനിൽ ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

> ഇപ്പോഴിതാ എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ കഥാപാത്രമായ ജതിൻ രാംദാസ് എന്തായാലും എമ്പുരാനിൽ ഉണ്ടാവുമെന്നാണ് ടൊവിനോ പറയുന്നത്. “ജതിൻ രാംദാസ് തീർച്ചയായും ഉണ്ടാകും. ഉണ്ടാകുമെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോർട്ട്.

എമ്പുരാന്റെ കറക്ട് അപ്ഡേറ്റ്സ് സമയാസമയം ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവരും. സിനിമയുടെ റിലീസിന് മുൻപ് എന്തൊക്കെ അറിയണം എന്നുള്ളത് തീർച്ചയായും നിങ്ങൾക്ക് മുന്നിലെത്തും. പിന്നെ എന്തിനാ എക്സ്ട്രാ കാര്യങ്ങൾ, അവ അറിഞ്ഞാൽ നിങ്ങളുടെ ആസ്വാദനത്തെ തന്നെയാണ് ബാധിക്കുന്നത്.

അതിന്റെ ആവശ്യം ഇല്ലല്ലോ. നമ്മൾ ഒരു സിനിമ കാണുമ്പോൾ, അതിനെ പറ്റി ഒന്നും അറിയാതെ കണ്ടു കഴിഞ്ഞാൽ രസകരമായിരിക്കില്ലേ. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങൾ എല്ലാം മറച്ചുവയ്ക്കുന്നത്” എന്നാണ് ടൊവിനോ എമ്പുരാനെ കുറിച്ച് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162320/thats-why-all-hidden-tovinothomas-speaks-openly)