---
title: "#ahaanakrishna | പുരുഷന്മാരെ സെക്‌സ്ല്‍ ഇഞ്ചക്ട് ചെയ്തു, സ്ത്രീ എന്നും പുരുഷന്റെ വീക്ക്‌നെസ്സാണ് അതിൽ പിടിച്ച് കോടികൾ ഉണ്ടാക്കുന്നു; അഹാനയ്ക്ക് വിമർശനം"
english_title: "#ahaanakrishna #shares #dance #reels #ignites #debate #comment #session"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162303/ahaanakrishna-shares-dance-reels-ignites-debate-comment-session"
published_at: "2023-11-15T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65543423b06ae_ahana.jpg"
keywords: []
---

# #ahaanakrishna | പുരുഷന്മാരെ സെക്‌സ്ല്‍ ഇഞ്ചക്ട് ചെയ്തു, സ്ത്രീ എന്നും പുരുഷന്റെ വീക്ക്‌നെസ്സാണ് അതിൽ പിടിച്ച് കോടികൾ ഉണ്ടാക്കുന്നു; അഹാനയ്ക്ക് വിമർശനം

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി അഹാനയ്ക്ക് ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഹാന. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഹാനയുടെ യൂട്യൂബ് ചാനലും സൂപ്പര്‍ ഹിറ്റാണ്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി അഹാനയ്ക്ക് ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അഹാന. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഹാനയുടെ യൂട്യൂബ് ചാനലും സൂപ്പര്‍ ഹിറ്റാണ്. 

ഇപ്പോഴിതാ അഹാനയുടെ പുതിയ ഡാന്‍സ് റീലും വൈറലായി മാറുകയാണ്. ലഡ്ഡു എന്ന പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. അഹാനയുടെ ഡാന്‍സ് ആരാധകരുടെ കയ്യടി നേടുകയാണ്. എന്നാല്‍ ഇതിനിടെ ചിലര്‍ താരത്തിന്റെ വസ്ത്രത്തെ വിമര്‍ശിച്ചുമെത്തിയിട്ടുണ്ട്. അങ്ങനെ വന്നൊരു കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 

''ഈ നടിമാരൊക്കെ ഇതേപോലുള്ള അല്‍പ വസ്ത്രങ്ങള്‍ അണിഞ്ഞു ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്? സ്ത്രീയുടെ സൗന്ദര്യം വിറ്റ് കോടികള്‍ ഉണ്ടാക്കുകയാണ് ഇവിടുത്തെ പാശ്ചാത്യരായ കുത്തക കോപ്പറേറ്റ് കമ്പനികള്‍.അവര്‍ ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അവര്‍ തന്നെ ഉണ്ടാക്കിയ ഫെയ്ക്ക് അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ക്ക് ലൈക്ക് തന്ന് നിങ്ങളെ പറ്റിച്ചു മണ്ടതിന്മാരാക്കുന്നു.സ്ത്രീ എന്നും പുരുഷന്റെ വീക്ക്‌നെസ്സാണ് ആ വീക്ക്‌നെസ്സില്‍ കയറിപ്പിടിച്ചുകൊണ്ട് അവര്‍ കോടികള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ എന്ത് പുണ്ണാക്കാ ഉണ്ടാക്കിയത് സഹോദരിമാരെ.കുറെ പുരുഷന്മാരെ സെക്‌സ്ല്‍ ഇഞ്ചക്ട് ചെയ്തു എന്നല്ലാതെ'' എന്നായിരുന്നു ഒരാളുടെ കമന്റ്. 

അഹാന ഈ കമന്റിനോട് പ്രതികരിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇയാള്‍ക്ക് മറുപടിയുമായെത്തി. വേറെ ഒരു പണിയും ഇല്ലേ ഈ പാരഗ്രാഫ് ഒക്കെ അടിച്ചുണ്ടാക്കാന്‍. ആ ചേച്ചി ഇഷ്ടമുള്ള ഡ്രസ് ഇട്ടോട്ടെ. ചില ഞരമ്പു രോഗികള്‍ ഇതുപോലെ ഓരോന്ന് പറയും. പെണ്ണിനെ സെക്‌സ് ടോയ് ആണി കാണും. അതിനിപ്പോ ബാക്കി ഉള്ളോര് എന്ത് വേണം? എന്നായിരുന്നു അയാള്‍ക്ക് ഒരാള്‍ നല്‍കിയ മറുപടി. അധികം വൈകാതെ ആ കമന്റ് ഒരു ചര്‍ച്ചാ വേദിയായി മാറുകയായിരുന്നു. 

''പെണ്ണിന്റെ ശരീരത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത അതിനെ ബഹുമാനിക്കാത്ത അതിനെ വെറും വില്‍പ്പനച്ചരക്കായി കാണുന്ന ഈ പാശ്ചാത്യര്‍.അവരുടെ ഈ ചെറ്റത്തരത്തെ സ്ത്രീകള്‍ ഒരിക്കലും മനസ്സിലാകാതിരിക്കാന്‍ അവര്‍ സ്ത്രീകളോട് പറഞ്ഞു നിങ്ങള്‍ക്കും സ്വാതന്ത്ര്യം വേണമെന്ന്'' എന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം.

എന്നാല്‍ അവര്‍ ജീവിക്കുന്നത് സമൂഹത്തിന് നല്ല സന്ദേശം കൊടുക്കാന്‍ അല്ലല്ലോ. അവരുടെ ഇഷ്ടത്തിന് അല്ലേ എന്നായിരുന്നു ആരാധകര്‍ നല്‍കിയ മറുപടി. ഇതേപോലുള്ള അല്‍പ വസ്ത്രങ്ങള്‍ അണിഞ്ഞു സമൂഹത്തിനുമുന്നില്‍ തുള്ളിച്ചാടുമ്പോള്‍ അത് സമൂഹത്തിനുള്ള പുരുഷന്മാര്‍ക്ക് സെക്ഷ്വല്‍ ഇന്‍ജക്ടാണ് .ഇതേപോലുള്ള പെണ്ണുങ്ങള്‍ സെക്ഷ്വല്‍ ഇന്‍ജക്റ്റ് ചെയ്യുമ്പോള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നത് അഞ്ചു വയസ്സ് ഉള്ള കുട്ടികളൊക്കെയാണ് .

കാരണം അതിനെ പ്രേരിപ്പിച്ചത് ഇതേപോലെയുള്ള പെണ്‍കുട്ടികളാണെന്നായിരുന്നു അയാളുടെ അടുത്ത പ്രതികരണം. അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു. സ്വന്തം പണത്തിന് സ്വന്തം വസ്ത്രം വാങ്ങുന്നു.സ്വന്തം ശരീരത്തില്‍ എന്ത് വസ്ത്രം ഇടണം എന്ന് അവര്‍ തീരുമാനിക്കും. സന്ദേശം നല്‍കാന്‍ അല്ല വസ്ത്രം ഇടുന്നത്.

പുരുഷന്മാര്‍ വസ്ത്രം ഇടുമ്പോള്‍ സന്ദേശങ്ങള്‍ ഒന്നും സമൂഹം അന്വേഷിക്കുന്നില്ല...സോ കാം ഡൗണ്‍ അമ്മാവാ. സ്ത്രീകള് പുരുഷന്റെ വീക്ക്‌നെസ് ആണെങ്കില്‍ സ്ത്രീകള്‍ എന്ത് പിഴച്ചു. പുരുഷന്മാരെ അവര്‍ എന്ത് ചെയ്താലും പിഴ സ്ത്രീകള്‍ക്ക് എന്നായിരുന്നു അയാള്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ മറുപടി.

നിരവധി പേരാണ് ഇതിനോടകം തന്നെ സദാചാര വാദിയായ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. അതേസമയം തന്റെ പോസ്റ്റിനെ കമന്റും അതിന് പിന്നാലെ നടന്ന വാദ പ്രതിവാദവുമൊക്കെ അഹാന കണ്ടില്ലെന്ന് നടിക്കുകയാണ്. അര്‍ഹമായ പരിഗണന മാത്രമാണ് അഹാന അയാള്‍ക്ക് നല്‍കിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/162303/ahaanakrishna-shares-dance-reels-ignites-debate-comment-session)