---
title: " #AnuJoseph  |   കൂട്ടിനൊരാള്‍ എനിക്കുമുണ്ട്, ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം; തുറന്ന് പറഞ്ഞ് അനു ജോസഫ്"
english_title: "#Ihave #oneperson #weare #one #age #apart  #AnuJoseph #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/162265/ihave-oneperson-weare-one-age-apart-anujoseph-openup"
published_at: "2023-11-14T22:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553a8f48ecf3_anu_1.jpg"
keywords: []
---

#  #AnuJoseph  |   കൂട്ടിനൊരാള്‍ എനിക്കുമുണ്ട്, ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം; തുറന്ന് പറഞ്ഞ് അനു ജോസഫ്

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുവിനെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. മിന്നുകെട്ട്, ആലിലത്താലി, കാര്യം നിസാരം, പ്രിയമാനസി, സകുടുംബം ശ്യാമള തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചാണ് അനു താരമാകുന്നത്.

## Article Content

മലയാളികള്‍ക്ക് സുപരിചിതയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുവിനെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. മിന്നുകെട്ട്, ആലിലത്താലി, കാര്യം നിസാരം, പ്രിയമാനസി, സകുടുംബം ശ്യാമള തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചാണ് അനു താരമാകുന്നത്.

പിന്നീട് ബിഗ് ബോസിലും അനു എത്തിയിരുന്നു. . സോഷ്യല്‍ മീഡിയയിലും അനു താരമാണ്. അനുവിന്റെ വീടും പൂച്ചക്കുട്ടികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരിയെക്കുറിച്ചും തന്റെ വലിയ സ്വപ്‌നത്തെക്കുറിച്ചും അനു മനസ് തുറന്നിരിക്കുകയാണ്. എനിക്കൊരു സഹോദരിയുണ്ട്, സൗമ്യ. ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ.

അവള്‍ക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. ജനിച്ചപ്പോഴേ അങ്ങനെയാണ്. പത്തിരുപത് ദവിസം കാണാതാവുമ്പോള്‍ എന്റെ ഫോട്ടോ നോക്കിയിട്ട് പറയും, ഞാന്‍ അവളുടേതാണെന്ന് അനു പറയുന്നു. കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. എനിക്ക് എപ്പോഴും കാസര്‍ഗോഡ് പോയി വരാനാകില്ല. ഇപ്പോള്‍ തിരുവനന്തപുരം എന്റെ ദേശം കൂടിയാണ്.

അവിടെ കാത്തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ ഏറെ പ്രിയപ്പെട്ടതാകും. അതുപോലെ കൂട്ടിനൊരാള്‍ എനിക്കുമുണ്ട്. പക്ഷെ വിവാഹം എന്ന സിസ്റ്റത്തിലേക്ക് എന്റെ ചിന്ത എത്തിയിട്ടില്ല. അടുത്ത സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍. അനിയത്തി സൗമ്യക്കും അവളെ പോലെയുള്ള കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഒരിടം ഒരുക്കണം. അമ്മ എവിടെയെങ്കിലും പോവുമ്പോള്‍ അവളെ മറ്റൊരിടത്ത് നോക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറ്.

നമ്മള്‍ അവരെ നോക്കുന്നത് പോലെ നല്ല സുഖവും സൗകര്യവുമുള്ള,  എന്റെ അമ്മയ്ക്കും കൂട്ടിരിക്കാന്‍ പറ്റുന്ന ഇടമായിരിക്കണമെന്നും അനു പറയുന്നു. ആദ്യപടിയായി കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി ഓരോന്നായി സെറ്റാക്കണം എന്നാണ് അനു പറയുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്. ഒരേപോലെയുള്ള വേഷങ്ങള്‍ ചെയ്തു മടുത്തു. ഇനിയും കാര്യം നിസാരത്തിലെ സത്യഭാമയെ പോലൊരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ല. അതുപോലെ എനിക്കിഷ്ടം തോന്നിയ വേറൊരു കഥാപാത്രം വന്നിട്ടില്ല. ഇപ്പോള്‍ മുഴുവന്‍ സമയവും ടാറ്റു സ്റ്റുഡോയിയില്‍ തന്നെയാണെന്നാണ് അനു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/162265/ihave-oneperson-weare-one-age-apart-anujoseph-openup)