---
title: "#ahaanakrishna | നിങ്ങള്‍ ലവ് ആണോ? നിങ്ങളെ ഒരുമിച്ചു കാണാന്‍ കാത്തിരിക്കാന്‍ വയ്യ, ഗോസിപ്പുകള്‍ ശക്തമാക്കി അഹാനയുടെ പോസ്റ്റ്"
english_title: "#ahaanakrishna #wishes #nimishravi #happy #birthday #sparks #relationship #rumours"
publisher: "moviemax.in"
canonical_url: "https://moviemax.in/news/162155/ahaanakrishna-wishes-nimishravi-happy-birthday-sparks-relationship-rumours"
published_at: "2023-11-14T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655350ae8ad45_ahana_.jpg"
keywords: []
---

# #ahaanakrishna | നിങ്ങള്‍ ലവ് ആണോ? നിങ്ങളെ ഒരുമിച്ചു കാണാന്‍ കാത്തിരിക്കാന്‍ വയ്യ, ഗോസിപ്പുകള്‍ ശക്തമാക്കി അഹാനയുടെ പോസ്റ്റ്

> **Lead Summary:** **മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. അച്ഛന്റെ പാതയിലൂടെ അഹാനയും സിനിമയിലെത്തി. ഞാന്‍ സ്റ്റീവ് ലോപ്പസായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വന്നു. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നിലാണ് അഹാനയുടെ സ്ഥാനം. 

## Article Content

**മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന. അച്ഛന്റെ പാതയിലൂടെ അഹാനയും സിനിമയിലെത്തി. ഞാന്‍ സ്റ്റീവ് ലോപ്പസായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വന്നു. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നിലാണ് അഹാനയുടെ സ്ഥാനം. 

അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും അഹാന താരമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും ഡാന്‍സ് റീലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഹാനയുടെ യൂട്യൂബ് ചാനലിനും ഒരുപാട് ആരാധകരുണ്ട്. അഹാനയ്ക്ക് പിന്നാലെ അഹാനയുടെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലെത്തി. ഇന്ന് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാനയും സഹോദരിമാരുമെല്ലാം. 

ഇപ്പോഴിതാ അഹാന പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഛായാഗ്രാഹകന്‍ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഹാപ്പി ബര്‍ത്ത് ഡേ, യു ക്യൂട്ടി. ഇതാ നിനക്കൊപ്പമുള്ളൊരു ചിത്രം. നിന്റെ പ്രിയപ്പെട്ട ഇടത്ത് ( സിനിമയുടെ സെറ്റില്‍), നിനക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നത് (സിനിമയുണ്ടാക്കുക). ജീവിതകാലത്തേക്കുള്ള ബെസ്റ്റ് ഫ്രണ്ട് ആയതിന് എന്നായിരുന്നു അഹാനയുടെ പോസ്റ്റ്. പിന്നാലെ താങ്ക്‌സ് ഗേള്‍ എന്ന മറുപടിയുമായി നിമിഷുമെത്തി. 

എന്നാല്‍ അഹാനയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു രീതിയിലാണ്. അഹാനയും നിമിഷും പ്രണയത്തിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് അക്കാര്യം കമന്റിലൂടെ ചോദിക്കുന്നത്. നിങ്ങള്‍ തമ്മില്‍ ലവ് ആണോ? നിങ്ങള്‍ ലവ് ആണെങ്കില്‍ വേഗം കെട്ടണം. ദിയ മോള്‍ വെയിറ്റ് ചെയ്യുകയാണ് കെട്ടാന്‍. നല്ല വിഷമം ഉണ്ട് അതിന്. നിങ്ങളെ ഒരുമിച്ചു കാണാന്‍ കാത്തിരിക്കാന്‍ വയ്യന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത് .

നാളത്തെ ഓണ്‍ലൈന്‍ ചാനല്‍... അഹാനയുടെ കൂടെ ഉള്ള ആളെ മനസ്സിലായോ...അറിഞ്ഞാല്‍ നിങള്‍ ഞെട്ടും, ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ക്ക് ഒരു പണിയായി, നിമിഷും നീയും, എന്റെ ഡ്രീം കപ്പിള്‍ ആണെന്നും ചിലര്‍ പറയുന്നു. അതേസമയം കമന്റുകളോടൊന്നും അഹാന ഇതുവരേയും പ്രതികരിച്ചിട്ടില്ല. അര്‍ഹിക്കുന്ന അവഗണനയാണ് അവര്‍ക്കെല്ലാം അഹാന നല്‍കുന്ന മറുപടിയെന്ന് തോന്നുന്നു. അതേസമയം ഇതാദ്യമായിട്ടല്ല അഹാനയുടേയും നിമിഷിന്റേയും സൗഹൃദം പ്രണയ ഗോസിപ്പുകള്‍ക്ക് കാരണമാകുന്നത്.

കഴിഞ്ഞ ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഇരുവരും വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നിമിഷ് രവി 2019 മുതല്‍ മലയാള സിനിമയില്‍ സജീവമാണ്.

ആദ്യമായി താരം ഛായാഗ്രഹണം നിര്‍വഹിച്ചത് ടൊവിനോ തോമസ് ചിത്രം ലൂക്കയ്ക്ക് വേണ്ടിയായിരുന്നു. ചിത്രത്തില്‍ നായിക അഹാന കൃഷ്ണയായിരുന്നു. അഹാന അഭിനയിച്ച ഹ്രസ്വചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ളതും നിമിഷാണ്. പിന്നീട് സാറാസ്, കുറുപ്പ്, റോഷാക്ക് തുടങ്ങിയ സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമ കിങ് ഓഫ് കൊത്തയുടെയും ഛായാഗ്രഹകന്‍ നിമിഷ് രവിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/162155/ahaanakrishna-wishes-nimishravi-happy-birthday-sparks-relationship-rumours)