logo

ആദ്യ പ്രണയത്തെക്കുറിച്ച് രഞ്ജു രഞ്ജിമാർ; വൈറലായി ആ വാക്കുകൾ

Published at Jul 5, 2021 12:39 PM ആദ്യ പ്രണയത്തെക്കുറിച്ച് രഞ്ജു രഞ്ജിമാർ; വൈറലായി ആ വാക്കുകൾ

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്.


ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുന്‍പ് അവര്‍ തുറന്നുപറഞ്ഞിരുന്നു. ദുരനുഭവങ്ങളെക്കുറിച്ച് വാചാലയായിട്ടുണ്ടെങ്കിലും അടുത്തിടെയായിരുന്നു പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രഞ്ജു മനസ്സുതുറന്നത്.

ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹിച്ചിട്ടുണ്ട് സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതിന് മുന്‍പ് കുറേ കാര്യങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.

അന്നത്തെ വിഷമങ്ങളെല്ലാം ഉചിതമായ രീതിയില്‍ തന്നെയാണ് നേരിട്ടതെന്ന് ഇപ്പോള്‍ തോന്നുന്നു. വാക്കുകള്‍ കൊണ്ടും ശാരീരികമായും ആക്രമിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു.

അന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നുവെങ്കില്‍ ഇത് പോലെ സംസാരിക്കാന്‍ പറ്റില്ലായിരുന്നു. എല്ലാം സഹിക്കുകയായിരുന്നു അന്ന്. ഗുണം ചെയ്തതായി തോന്നുന്നു എനിക്കൊരു ലക്ഷ്യമുണ്ട്, അതിലേക്ക് എത്തണമെങ്കില്‍ ഇതൊക്കെ സഹിച്ചേ മതിയാവൂ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.

വിമര്‍ശനങ്ങള്‍ക്കൊന്നും അന്ന് മറുപടി നല്‍കാറേയില്ലായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായി, എന്റെ പേരിന് വിലയുള്ള സമയം മുതലാണ് താന്‍ പ്രതികരിച്ച് തുടങ്ങിയതെന്നും രഞ്ജു പറയുന്നു.


 5ാമത്തെ വയസ്സിലാണ് എന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. ചേച്ചിക്ക് മേടിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ മേടിക്കാനാണ് ആദ്യം പറഞ്ഞത്.

അത് എന്റെ നിഷ്‌കളങ്കതയായാണ് അമ്മ കണ്ടത്. അമ്മ എന്നെ എതിര്‍ത്തിരുന്നില്ല. അന്നും ഇന്നും എനിക്കൊപ്പമുണ്ട്. സഹോദരങ്ങളും അച്ഛനുമായിരുന്നു എതിര്‍ത്തത്.

ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി ഒരു സ്ത്രീയാവുമെന്നുള്ള സ്വപ്‌നം അന്നില്ലായിരുന്നു. അമ്പലത്തിലെ പൂജാരിയോട് പ്രണയം തോന്നിയിരുന്നു.

അദ്ദേഹത്തിന് തിരിച്ച് എന്നെ ഇഷ്ടമുണ്ടായിരുന്നോയെന്ന് അറിയില്ല. പുള്ളി എന്റെ മനസ്സില്‍ ശ്രീകൃഷ്ണനായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ രാധയും.

മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു.

കത്ത് നല്‍കിയപ്പോള്‍ അവന്‍ അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്‌നങ്ങളായിരുന്നു.  തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ ഞാന്‍ എന്നെ അനുവദിക്കാറില്ല.

എന്‍രെ സ്വപ്‌നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. എന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം. കുട്ടികളും കുടുംബവുമാണ് എന്റെ ലോകം. അത് വിട്ടൊരു ജീവിതമില്ലെന്നും രഞ്ജുരഞ്ജിമാര്‍ പറയുന്നു.

Ranju Ranjimar about first love; Those words went viral

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories