logo

സിനിമയില്‍ ജീവിതരീതി കാണിക്കാം. പക്ഷേ അതു നേരിട്ടു കാണിക്കരുത് ; ഇരണ്ടാം കുത്തിനെതിരെ സംവിധായകൻ ഭാരതിരാജ

Published at Oct 9, 2020 10:10 AM സിനിമയില്‍ ജീവിതരീതി കാണിക്കാം. പക്ഷേ അതു നേരിട്ടു കാണിക്കരുത് ; ഇരണ്ടാം കുത്തിനെതിരെ സംവിധായകൻ ഭാരതിരാജ

അഡൽറ്റ് കോമഡി ചിത്രമായ ഇരണ്ടാം കുത്തിന്‍റെ ട്രയിലെര്‍ ഇറങ്ങിയതോടെ സിനിമയുടെ അകത്തും പുറത്തുനിന്നും ഇതിനോടകം തന്നെ ഒരുപാടു വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് സംവിധായകൻ ഭാരതിരാജ. ഇത്തരം സൃഷ്ടികള്‍ തമിഴ് സിനിമയില്‍ ഉണ്ടാകരുതെന്നായിരുന്നു ഭാരതിരാജ പറഞ്ഞത്. ‘ഇത്രയും അശ്ലീലം തമിഴ് സിനിമയിൽ വരുന്നതിൽ ഞാൻ അപലപിക്കുന്നു. സര്‍ക്കാരും സെൻസര്‍ബോർ‍ഡും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സിനിമ കച്ചവടമാണ്. എന്നാൽ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സങ്കടകരമാണ്.


അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകൻ എന്ന നിലയിൽ ഞാനിതിനെ അപലപിക്കുന്നു.’- "ഭാരതിരാജ " ‘സിനിമയില്‍ ജീവിതരീതി കാണിക്കാം. പക്ഷേ അതു നേരിട്ടു കാണിക്കുന്നതിനു പകരം മറ്റു രീതിയില്‍ പറയണം. എന്നാല്‍ ഈ സിനിമ കിടപ്പറ നേരിട്ടു തെരുവിലേക്കു കൊണ്ടുവന്നതുപോലെയാണ്. ഇത് ഇന്ത്യന്‍ സംസ്കാരത്തിനു എതിരാണെന്നു പറയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല.’–ഭാരജിരാജ വ്യക്തമാക്കി എന്നാല്‍ ഭാരതിരാജയ്ക്കു മറുപടിയുമായെത്തിയത് സിനിമയുടെ സംവിധായകന്‍ തന്നെയാണ് . തന്റെ സിനിമ അശ്ലീലമാണെന്നു ആരോപിച്ച ഭാരതിരാജയ്ക്കു രൂക്ഷമായ മറുപടികൊടുത്ത സംവിധായകന്‍ സന്തോഷ് പി.ജയകുമാര്‍ ഭാരതിരാജയുടെ ടിക് ടിക് എന്ന സിനിമയിലെ പാട്ടു സീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.


കമൽഹാസന് പിന്നിൽ ബിക്കിനി ധരിച്ച് മൂന്ന് നടിമാര്‍ നിൽക്കുന്ന ചിത്രം പങ്കുവച്ചു. താങ്കളുടെ സിനിമയിലെ ഈ ദൃശ്യങ്ങള്‍ കാണാതെയാണോ വിമര്‍ശനമെന്നായിരുന്നു ചോദ്യം. എന്നാല്‍ സിനിമയിലെ മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന പാട്ടു രംഗവും തുടക്കം മുതല്‍ അവസാനം വരെ പച്ചയായ അശ്ലീവും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നാണ് ഭാരതിരാജയെ അനുകൂലിക്കുന്നവരും സിനിമയെ എതിര്‍ക്കുന്നവരും പറഞ്ഞത് പ്രസ്താവന തനിക്കു അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നാരോപിച്ചു ഭാരതിരാജ ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പി. ജയകുമാറിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും നടപടിയെടുക്കണമെന്നും ഭാരതിരാജ പറഞ്ഞു.

Director Bharathiraja has come out with a scathing critique of the film

Related Stories
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

Jul 30, 2021 10:42 AM

പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . ...

Read More >>
ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

Jul 26, 2021 03:09 PM

ആ അധ്യായം അവസാനിക്കുന്നു,വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. പ്രത്യേകം ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി...

Read More >>
Trending Stories