---
title: "#KareenaKapoor   |    ചരിത്രമൊന്നും പറയില്ല; കരണ്‍ ജോഹറിനെ അവഗണിച്ച് നടി കരീന കപൂർ"
english_title: "#No #history #willbe #told #Actress #KareenaKapoor #ignores #KaranJohar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161995/no-history-willbe-told-actress-kareenakapoor-ignores-karanjohar"
published_at: "2023-11-14T08:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552e2eecfced_kareena_5.jpg"
keywords: []
---

# #KareenaKapoor   |    ചരിത്രമൊന്നും പറയില്ല; കരണ്‍ ജോഹറിനെ അവഗണിച്ച് നടി കരീന കപൂർ

> **Lead Summary:** ബോളിവുഡിലെ താരങ്ങളെ മുന്‍നിര്‍ത്തി നടനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയാണ് കോഫി വിത് കരണ്‍. ഓരോ തവണയും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരോട് ചൊടിപ്പിക്കുന്നതും വിവാദമുണ്ടാക്കിയതുമായ ചോദ്യങ്ങളാണ് കരണ്‍ ചോദിക്കാറുള്ളത്. ചില ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ കൃത്യമായ മറുപടി കൊടുക്കുമ്പോള്‍ മറ്റ് ചിലതിനെ തള്ളിപ്പറയുകയാണ് ചെയ്യാറുള്ളത്.

## Article Content

ബോളിവുഡിലെ താരങ്ങളെ മുന്‍നിര്‍ത്തി നടനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയാണ് കോഫി വിത് കരണ്‍. ഓരോ തവണയും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരോട് ചൊടിപ്പിക്കുന്നതും വിവാദമുണ്ടാക്കിയതുമായ ചോദ്യങ്ങളാണ് കരണ്‍ ചോദിക്കാറുള്ളത്. ചില ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ കൃത്യമായ മറുപടി കൊടുക്കുമ്പോള്‍ മറ്റ് ചിലതിനെ തള്ളിപ്പറയുകയാണ് ചെയ്യാറുള്ളത്.

അത്തരത്തില്‍ നടി കരീന കപൂറും ആലിയ ഭട്ടുമാണ് പുതിയതായി ഷോ യിലേക്ക് അതിഥികളായി എത്തിയിരിക്കുന്നയത്. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് കരണ്‍ ചോദിച്ചത്. ഇടയ്ക്ക് കരീനയെ ചൊടിപ്പിക്കുന്ന ചോദ്യം എത്തിയെങ്കിലും നടി അതിനോട് വളരെ മാന്യമായാണ് പ്രതികരിച്ചിരിക്കുകയാണ്.

കരീന കപൂറും ആലിയ ഭട്ടും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രൊമോ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. ബോളിവുഡ് നടി അമീഷ പട്ടേലുമായുള്ള കരീനയുടെ പിണക്കത്തെ കുറിച്ച് കരണ്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ ചോദ്യം കരീന തീരെ പ്രതീക്ഷിച്ചതുമില്ല. എന്നിരുന്നാലും കരണിന്റെ ചോദ്യത്തെ നടി അവഗണിക്കുകയായിരുന്നു ചെയ്തത്.

എന്ത് ചരിത്രം? നിങ്ങള്‍ക്കെല്ലാവര്‍ക്കും കാണാനാകുന്നത് പോലെ ഞാന്‍ കരണിനെ അവഗണിക്കുകയാണെന്നാണ് ഈ ചോദ്യത്തിന് മറുപടിയായി കരീന പറഞ്ഞത്. മുന്‍പ് പലപ്പോഴായി കരീന കപൂറും അമീഷ പട്ടേലും തമ്മില്‍ പിണക്കം ഉണ്ടായിട്ടുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. 'കഹോ നാ പ്യാര്‍ ഹേ', എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ ആദ്യ ചോയിസ് കരീന കപൂറായിരുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിനായി കരീന പ്രോജക്റ്റില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിന് മൂന്ന് ദിവസം മുമ്പ് നടിയെ പുറത്താക്കുകയായിരുന്നു. മാത്രമല്ല ചെറിയ കാലയളവില്‍ അമീഷ പട്ടേല്‍ ബോളിവുഡില്‍ ചുവടുറപ്പിക്കുകയും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. കരീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന സൗഭാഗ്യം അങ്ങനെ അമീഷയിലേക്ക് വന്ന് ചേരുകയായിരുന്നു.

ഇതോടെ കരീന അമീഷയുമായി പിണങ്ങിയെന്ന തരത്തിലായിരുന്നു ഗോസിപ്പുകള്‍. കരീന ആദ്യമായി അഭിനയിക്കുന്ന സിനിമയായതിനാല്‍ ആദ്യം കുറച്ച് ഡയലോഗുകള്‍ പറയണമെന്ന് നടിയുടെ അമ്മ ആഗ്രഹിച്ചു. ബബിതയുടെ ഈ ആഗ്രഹത്തോട് രാകേഷ് റോഷന്‍ എതിര്‍പ്പാണ് അറിയിച്ചത്. അങ്ങനെ സംവിധായകനെന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രാകേഷ് ബബിതയുമായി പറ്റില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു . അതിന് ശേഷമാണ് കരീനയെ സിനിമയില്‍ നിന്നും പുറത്താക്കി പകരം മറ്റൊരു നായികയെ തീരുമാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161995/no-history-willbe-told-actress-kareenakapoor-ignores-karanjohar)