തന്റെ ജീവിതത്തിലുണ്ടായ മധുരപ്രതികാരത്തെ കുറിച്ച് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് . സിനിമാ കാരണം തങ്ങളുടെ ജീവിതം ഒന്നാകെ തകര്‍ന്ന് പോയെന്നും പിന്നെ അതേ സിനിമയിലൂടെ തന്നെ ജീവിതം തിരികെ പിടിച്ചതിനെ കുറിച്ചുമാണ് നടന്‍ സംസാരിച്ചത്. തന്റെ പിതാവ് നിര്‍മ്മിച്ച സിനിമ വന്‍പരാജയപ്പെട്ടതിനെ കുറിച്ചായിരുന്നു ഒരു അഭിമുഖത്തിലൂടെ റോണി പറഞ്ഞത്.
ഇപ്പോള്‍ സഹോദരന്‍ റോബി സിനിമാ സംവിധാനത്തിലേക്ക് എത്തിയതോടെ സഹോദരന്മാര്‍ ചേര്‍ന്നാണ് പ്രതികാരം വീട്ടിയത്. എന്തൊക്കെയായലും മകന്‍ സിനിമയിലേക്ക് വന്നത് ഇപ്പോഴും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും അതിന്റെ കാരണമെന്താണെന്നും താരപിതാവും സൂചിപ്പിച്ചിരിക്കുകയാണ്. വലിയൊരു പ്രതികാരം ചെയ്ത സുഖത്തിലാണ് ഇപ്പോള്‍ ഞങ്ങളെല്ലാമെന്നാണ് റോണി പറയുന്നത്.
എന്റെ സഹോദരന്‍ റോബി വര്‍ഗീസ് രാജാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയ്ക്ക് പുറമേ താനും നല്ലൊരു വേഷം ചെയ്തു. മുപ്പത്തിനാല് വര്‍ഷം മുന്‍പ് മമ്മൂക്കയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മഹായാനം എന്ന സിനിമ നിര്‍മ്മിച്ചത് തന്റെ പിതാവ് ടിഎസ് രാജനാണ്.
പിടിപ്പുകോടും നിര്‍ഭാഗ്യവും കൊണ്ട് ആ സിനിമ കാരണം അച്ഛന് വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് റോണി പറയുന്നു. അച്ഛന്റെ തിയേറ്ററായിരുന്ന താവൂസില്‍ തൊഴിലാളി സമരം കൂടി വന്നതോടെ അതും പൂട്ടേണ്ടി വന്നു. അങ്ങനെ അച്ഛന്‍ വലിയ കടക്കെണിയിലായി. നില്‍ക്കള്ളിയില്ലാതെ വന്നപ്പോഴാണ് വീട് വിറ്റ് നാട് വിടേണ്ടി വന്നത്.
പിന്നീട് മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം മഹായാനം സിനിമയിലേ അതേ നായകനെ വെച്ച് ഞങ്ങളൊരു സിനിമ ചെയ്തത്. മാത്രമല്ല ചിത്രം നല്ല രീതിയില്‍ ഓടുകയും ചെയ്യുന്നുണ്ട്. ഇതിനേക്കാള്‍ വലിയൊരു പ്രതികാരം സ്വപ്‌നത്തില്‍ പോലും ഉണ്ടാകില്ല. അന്ന് വീട് വിറ്റ് നാടു വിട്ട ഞങ്ങള്‍ക്ക് ഇതിനകം 19 വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്.
അവന്‍ സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പേടി കൂടി. പക്ഷെ സിനിമയിലൂടെ തന്നെ എല്ലാം നേടാമെന്ന വിശ്വസമായിരുന്നു അവന്. പുതിയ സിനിമയുടെ വിജയത്തോടെ അവന്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിട്ടുണ്ടാകും. പക്ഷേ അവന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സിനിമാ നടനായത് ഇപ്പോഴും എനിക്കിഷ്ടമല്ലെന്നാണ് അച്ഛന്‍ രാജന്റെ അഭിപ്രായം.
Content Highlight: #Already #had #live #19houses #I am #now #state #great #revenge #Ronnie

































