---
title: "#honeyrose | ഹോ.. ആ സന്തോഷം! ഷേക്ക്ഹാന്‍ഡ് കൊടുത്തപ്പോഴുള്ള ആരാധകന്റെ വീഡിയോ പങ്കുവെച്ച് ഹണി റോസ്"
english_title: "#actress #honeyrose #shares #video #her #fan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161907/actress-honeyrose-shares-video-her-fan"
published_at: "2023-11-13T18:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552247303a65_rose.jpg"
keywords: []
---

# #honeyrose | ഹോ.. ആ സന്തോഷം! ഷേക്ക്ഹാന്‍ഡ് കൊടുത്തപ്പോഴുള്ള ആരാധകന്റെ വീഡിയോ പങ്കുവെച്ച് ഹണി റോസ്

> **Lead Summary:** **ന**ടി ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആരാധകന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്. ആരാധകന് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയില്‍ കാണാം.

## Article Content

**ന**ടി ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആരാധകന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്. ആരാധകന് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയില്‍ കാണാം.

പ്രിയപ്പെട്ട നടിയില്‍ നിന്ന് ഷേക്ക്ഹാന്‍ഡ് കിട്ടിയതോടെ സന്തോഷമടക്കാനാകാതെ ആരാധകന്‍ നിറഞ്ഞ ചിരിയോടെ ക്യാമറയിലേക്ക് തിരിഞ്ഞുനോക്കുന്നതാണ് വീഡിയോയുടെ ബാക്കിഭാഗം.

'ഹോ.. ആ സന്തോഷം' എന്ന ക്യാപ്ഷനോടെയാണ് നടി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഇതിന് താഴെ ഇതേ ആരാധകന്‍ കമന്റുമായെത്തി. 'നന്ദി' എന്നായിരുന്നു ശ്രീവേദ് എന്ന ആരാധകന്റെ കമന്റ്.

നേരത്തെ ശ്രീവേദും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 24 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു.

പര്‍പ്പിള്‍ നിറത്തിലുള്ള ജംപ് സ്യൂട്ട് അണിഞ്ഞാണ് ഹണി ഉദ്ഘാടനത്തിനെത്തിയത്. 'മാളൂട്ടി' ഹെയര്‍സ്റ്റൈലാണ് താരം ഈ ഔട്ട്ഫ്റ്റിനൊപ്പം പരീക്ഷിച്ചത്. മാളൂട്ടി എന്ന ചിത്രത്തില്‍ ബേബി ശ്യാമിലിയുടെ ഹെയര്‍സ്റ്റൈല്‍ പോലെയായിരുന്നു ഹണി റോസിന്റെ ഹെയര്‍സ്‌റ്റൈലും.

### Related Links & Sources
- [Original Story Source](https://moviemax.in/news/161907/actress-honeyrose-shares-video-her-fan)