---
title: "#Garudan | പ്രതീക്ഷകൾക്കപ്പുറമുള്ള വിജയവുമായി ഗരുഡൻ; കളക്ഷൻ റിപ്പോർട്ട് "
english_title: "#Garudan #success #beyond #expectations #Collection #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161879/garudan-success-beyond-expectations-collection-report"
published_at: "2023-11-13T16:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551fe3d7154d_garudan.jpg"
keywords: []
---

# #Garudan | പ്രതീക്ഷകൾക്കപ്പുറമുള്ള വിജയവുമായി ഗരുഡൻ; കളക്ഷൻ റിപ്പോർട്ട് 

> **Lead Summary:** **[ സു**രേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണ് ഗരുഡൻ നേടുന്നത്.

## Article Content

**[ സു**രേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണ് ഗരുഡൻ നേടുന്നത്.

ഇതുവരെ ലഭ്യമായ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടും ഗരുഡൻ വിജയത്തിലേക്ക് കുതിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.

സുരേഷ് ഗോപിയുടെ ഗരുഡൻ 10 ദിവസത്തിൽ നേടിയതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. കളക്ഷനിൽ മുന്നേറ്റമുണ്ടാക്കാൻ ഗരുഡനാകുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും കണക്കുകൾ വ്യക്തമാക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

വമ്പൻ വിജയമായ കണ്ണൂർ സ്‍ക്വാഡിന്റെ കളക്ഷൻ മറികടക്കാൻ ഗരുഡനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാകും അരുൺ വർമ സംവിധാനം ചെയ്‍ത ചിത്രം എന്ന് ഉറപ്പിക്കാവുന്നതാണ്.

ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിർമിച്ചത്. മിഥുൻ മാനുവേൽ തോമസ് തിരക്കഥയെഴുതിയ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലർ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവർ അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുവെന്നാണ് റിപ്പോർട്ട്.

മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള, മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപി നായകനായ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആർഒ വാഴൂർ ജോസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161879/garudan-success-beyond-expectations-collection-report)