---
title: "#devaprasad | ഇവളുടേത് രണ്ടാം വിവാഹമാണ്! രഹസ്യമാക്കി വെക്കാന്‍ ഉദ്ദേശിക്കുന്നില്ല, പ്രണയകഥ വെളിപ്പെടുത്തി നടൻ ദേവപ്രസാദ്"
english_title: "#devaprasad #opensup #about #his #love #marriage #dhanya #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161866/devaprasad-opensup-about-his-love-marriage-dhanya-goes-viral"
published_at: "2023-11-13T15:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551f68f1d43d_shivaprasad.jpg"
keywords: []
---

# #devaprasad | ഇവളുടേത് രണ്ടാം വിവാഹമാണ്! രഹസ്യമാക്കി വെക്കാന്‍ ഉദ്ദേശിക്കുന്നില്ല, പ്രണയകഥ വെളിപ്പെടുത്തി നടൻ ദേവപ്രസാദ്

> **Lead Summary:** **ടെ**ലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദേവപ്രസാദ്. ഈ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ അനിയത്തിപ്രാവ് സീരിയലിലെ ശ്രീകാന്ത് എന്ന് പറഞ്ഞാല്‍ ശരിക്കും മനസിലാവും. സീരിയലിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് താരം അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് നടന്‍ വിവാഹിതനാവുന്നത്.

## Article Content

**ടെ**ലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ദേവപ്രസാദ്. ഈ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ അനിയത്തിപ്രാവ് സീരിയലിലെ ശ്രീകാന്ത് എന്ന് പറഞ്ഞാല്‍ ശരിക്കും മനസിലാവും. സീരിയലിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് താരം അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് നടന്‍ വിവാഹിതനാവുന്നത്.

ക്ലാസിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയായിരുന്നു വധു. സ്വകാര്യ കമ്പിനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തി വരുന്നുണ്ട്. വിവാഹത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ പുറംലോകത്തോട് പറയുകയാണ് താരങ്ങള്‍. ഇന്ത്യന്‍ സിനിമാ ഗാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധന്യയെ കുറിച്ച് ആരോടും പറയാത്ത രഹസ്യം ദേവപ്രസാദ് വെളിപ്പെടുത്തിയത്.

തങ്ങളുടേത് പ്രണയവിവാഹം എന്ന് പറയാന്‍ പറ്റില്ലെന്നാണ് നടന്‍ പറയുന്നത്. ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ കോളേജില്‍ പോകുമ്പോള്‍ ഇവള്‍ പ്ലസ്ടുവില്‍ പഠിക്കുകയാണ്. ഞാന്‍ പോകുന്ന ബസില്‍ ഇവളും ഉണ്ടാവും. അന്ന് കണ്ടിട്ടൊക്കെയുണ്ട്. ഇവളുടെ പേരും ഇറങ്ങുന്ന സ്റ്റോപ്പും മാത്രം തനിക്കറിയാമെന്ന് ദേവപ്രസാദ് പറയുന്നു. 

അതൊക്കെ കഴിഞ്ഞ് മൂന്ന് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്.പിന്നെ ഇവളുടെ രണ്ടാം വിവാഹമാണ്. ഇക്കാര്യം ഞാനെവിടെയും പറഞ്ഞിട്ടില്ല. രഹസ്യമാക്കി വെക്കാന്‍ ഉദ്ദേശവുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കിലൂടെയാണ് മെസേജ് അയക്കുന്നത്. അവളുടെ കല്യാണമൊക്കെ കഴിഞ്ഞത് എനിക്കറിയാം. വെറുതേ ഹായ് മെസേജ് അയച്ചു. റിപ്ലേ തന്നില്ല. എന്നാല്‍ അവളോട് പ്രേമം വിചാരിച്ച് മെസേജ് അയച്ചതല്ലെന്നാണ് താരം പറയുന്നത്. 

പിന്നെ അവളും തിരിച്ച് മെസേജ് അയച്ചു. സംസാരിച്ച് തുടങ്ങിയപ്പോള്‍ ആളൊരു മാന്യനാണെന്ന് മനസിലായെന്ന് താരപത്‌നി പറയുന്നു. വേറേ ആരോട് സംസാരിച്ചാലും ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ വരും. പക്ഷേ ദേവേട്ടന്‍ അങ്ങനെയല്ലെന്ന് ആദ്യമേ മനസിലായി. താനൊരു ഡിപ്രഷനില്‍ നില്‍ക്കുന്ന സമയത്താണ് ഇവളുമായി സംസാരിക്കുന്നത്.

വ്യക്തിപരമായും പ്രൊഫഷണലായിട്ടുമൊക്കെ പ്രശ്‌നങ്ങളായിരുന്നു അന്ന്. സംസാരിച്ച് തുടങ്ങിയതോടെ എന്റെ പ്രശ്‌നങ്ങളും വിഷമവുമൊക്കെ ഞാന്‍ പറഞ്ഞു. അങ്ങനെ എന്റെ എല്ലാ വിഷമവും പറഞ്ഞതിന് ശേഷമാണ് അവളും അതിനേക്കാള്‍ വലിയ വേദനയിലായിരുന്നുവെന്ന് അറിഞ്ഞത്. ഞങ്ങള്‍ രണ്ടാളും ഏകദേശം ഒരേ തോണിയില്‍ യാത്ര ചെയ്തിരുന്നവരാണ്.

ഒരു വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായി പോയി. അതിന് ശേഷം അമ്പലത്തില്‍ വച്ച് കണ്ടപ്പോള്‍ ഒരു ക്രഷ് തോന്നി. ഇവളെ കെട്ടിയാലോ എന്ന് ചിന്തിച്ചു. പിന്നെ ഒരു കുഞ്ഞുണ്ട്. അതൊക്കെ കൊണ്ട് അമ്മയൊന്നും ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കില്ലെന്ന് കരുതി. എന്നിരുന്നാലും എന്റെ അമ്മയോട് പോയി പറഞ്ഞു.

അമ്മയ്ക്ക് ഇഷ്ടമാണെങ്കില്‍ ഞാന്‍ കല്യാണം കഴിക്കും എന്നേ പറഞ്ഞുള്ളു. ഒരു ദിവസം എന്നോട് ഒന്നും മിണ്ടിയില്ല. പിന്നെ അമ്മ അവളെ പോയി കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. അമ്മയ്ക്കും അച്ഛനും ഇഷ്ടമായാല്‍ പിന്നെ വേറെന്താണ് നോക്കാനുള്ളതെന്ന് ദേവപ്രസാദ് പറയുന്നു. കുറച്ച് മോഡേണ്‍ ആയി ചിന്തിക്കുന്ന ആളാണ് ദേവേട്ടന്‍. തന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. അത് വലിയ സന്തോഷമാണെന്നാണ് ധന്യ പറയുന്നത്.

സത്യത്തില്‍ മോനുമായി അത്രയും അടുപ്പമാണെന്ന് നടനും പറയുന്നു. അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് താനാണ്. അമ്മയില്ലെങ്കിലും തന്റെ കൂടെ നില്‍ക്കാനിഷ്ടമാണെന്നും ദേവപ്രസാദ് പറയുമ്പോള്‍ ഒരു കുടുംബം മുഴുവന്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് താനെന്നാണ് ധന്യയുടെ അഭിപ്രായം. സാധാരണ കുടുംബത്തില്‍ നിന്ന് വന്നയാളാണ് ഞാന്‍. ദേവേട്ടനെ പോലെ ഒരാള്‍ വന്നത് വലിയ സന്തോഷമായി. ഇങ്ങനൊരു വിവാഹത്തിലൂടെ എനിക്ക് ഹാപ്പിനെസ് മാത്രമേ ഉള്ളു. അത്രയും വിശാലമായി ചിന്തികകുന്ന ആളാണ് ദേവേട്ടന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/161866/devaprasad-opensup-about-his-love-marriage-dhanya-goes-viral)