#vijay | രാഷ്ട്രീയം തന്നെ ലക്ഷ്യം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വന്‍ നീക്കവുമായി വിജയ്

#vijay | രാഷ്ട്രീയം തന്നെ ലക്ഷ്യം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വന്‍ നീക്കവുമായി വിജയ്
2023-11-13T15:18:00 | By Athira V

മിഴ് രാഷ്ട്രീയത്തില്‍ ദളപതി വിജയ് ഇറങ്ങുമോ എന്നത് വളരെക്കാലമായി ചര്‍ച്ച നടക്കുന്ന കാര്യമാണ്. തന്‍റെ ഫാന്‍സ് അസോസിയേഷനുകളെ വിജയ് അതിന് വേണ്ടി തയ്യാറാക്കുന്നു എന്ന സൂചനകള്‍ വളരെ ശക്തമാണ്. അടുത്തിടെ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും വിജയിയുടെ പ്രസംഗത്തിലെ പലകാര്യങ്ങളിലും രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നു എന്നാണ് ആരാധകര്‍ കരുതുന്നത്.

ഇപ്പോഴിതാ ഈ സംശയത്തിന് ബലം നല്‍കുന്ന രീതിയില്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വിജയ്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയിയുടെ തീരുമാനം. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.

ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി ഇത്തരം വായനശാലകളെ മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കള്‍ പറയുന്നത്. അതിനായി സയാഹ്ന ക്ലാസുകള്‍ അടക്കം ഈ വായനശാലകളില്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് വിജയിയുടെ ഉദ്ദേശം. യുവാക്കളെ കൂടുതല്‍ ആര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.

എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വായനശാലയും. അതേ സമയം വിജയ് ആരാധക സംഘത്തിന്‍റെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണ് എന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.

വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞത്.

Content Highlight: #Politics #goal #Vijay #big #move #234 #assembly #constituencies #Tamilnadu

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup