---
title: "#aswathinair | അതോടെ ഞാന്‍ വിളിച്ചാല്‍ ആരും ഫ്‌ളാറ്റിലേക്ക് വരാതായി, ആ സ്‌നേഹം എനിക്കിതുവരെ കിട്ടിയിട്ടില്ല-  അശ്വതി നായര്‍"
english_title: "#Now #Ashwati #sharing #interesting #cooking #story #hers."
publisher: "moviemax.in"
canonical_url: "https://moviemax.in/news/161855/now-ashwati-sharing-interesting-cooking-story-hers"
published_at: "2023-11-13T14:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ec5dd5567_aswathi.jpg"
keywords: []
---

# #aswathinair | അതോടെ ഞാന്‍ വിളിച്ചാല്‍ ആരും ഫ്‌ളാറ്റിലേക്ക് വരാതായി, ആ സ്‌നേഹം എനിക്കിതുവരെ കിട്ടിയിട്ടില്ല-  അശ്വതി നായര്‍

> **Lead Summary:** മിനിസ്‌ക്രീനിലെ മിന്നും താരമാണ് അശ്വതി നായര്‍. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടന്നു വരുന്നത്. 

## Article Content

മിനിസ്‌ക്രീനിലെ മിന്നും താരമാണ് അശ്വതി നായര്‍. ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടന്നു വരുന്നത്. 

ഇപ്പോഴിതാ തന്റെ രസകരമായൊരു പാചക കഥ പങ്കുവെക്കുകയാണ് അശ്വതി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി മനസ് തുറന്നത്. താന്‍ കൂട്ടുകാര്‍ക്ക് വേണ്ടി പാച്കം ചെയ്ത് പൊളിഞ്ഞ കഥയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്. 

''ഞാന്‍ ഒറ്റയ്ക്ക് ഫ്‌ളാറ്റില്‍ താമസിക്കുന്ന സമയം. പാചകമെല്ലാം ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. അധികം സാധനങ്ങളൊന്നും അടുക്കളയിലേക്കു വാങ്ങിയിട്ടുണ്ടായിരുന്നില്ല.

ഫ്‌ളാറ്റിലെ ജിമ്മില്‍ തന്നെയായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഒരിക്കല്‍ ജിമ്മിലെ ആശാനോടു പറഞ്ഞു, ഇന്ന് ഫൂഡ് എന്റെ വക ആണെന്ന്. അങ്ങനെ ആശാനെയും എന്റെ കുറച്ച് സഹൃത്തുക്കളെയും കൂട്ടി ഫ്‌ലാറ്റിലെത്തി'' അശ്വതി പറയുന്നു. 

എല്ലാവരും വിശന്ന് ഇരിക്കുകയായിരുന്നു. എന്താണ് ഉണ്ടാക്കേണ്ടതെന്ന് ആലോചിച്ചു കൊണ്ട് അശ്വതി അടുക്കളയില്‍ കയറി. റവ ഉണ്ടായിരുന്നതിനാല്‍ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് കരുതി. എന്നാല്‍ ഉപ്പുമാവ് ഉണ്ടാക്കാന്‍ അശ്വതിയ്ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

''പാചകത്തിലെ തുടക്കക്കാരിയായിരുന്നു ഞാന്‍. ഉപ്പുമാവ് ഉണ്ടാക്കുന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഇല്ലായിരുന്നു. റവയില്‍ വെള്ളം ചേര്‍ക്കുന്നതല്ലേ, അപ്പോള്‍ റവ ഇടുന്ന അതേ അളവില്‍ ഉപ്പും ചേര്‍ക്കണം എന്നായിരുന്നു ഞാന്‍ വിചാരിച്ചത്.'' എന്നാണ് അശ്വതി പറയുന്നത്.

അങ്ങനെ അശ്വതി ഉപ്പുമാവുണ്ടാക്കി. പക്ഷെ അത് വായില്‍ വെക്കാന്‍ പോലും കൊള്ളില്ലായിരുന്നുവെന്നും അതിനാല്‍ ആരും അന്ന് താനുണ്ടാക്കിയ ഉപ്പുമാവ് കഴിച്ചില്ലെന്നും അശ്വതി പറയുന്നുണ്ട്. അതിനുശേഷം, ഭക്ഷണം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് ഞാന്‍ വിളിച്ചാലും ആരും ഫ്‌ലാറ്റിലേക്കു വരാതെയായെന്നും അശ്വതി പറയുന്നു.

'അന്നത്തെ ഉപ്പുമാവ് പോലെയാകും, വേണ്ടായേ' എന്നാണ് സുഹൃത്തുക്കള്‍ പറയാറുള്ളതെന്നും അശ്വതി ഓര്‍ക്കുന്നു. എന്തായാലും ഇപ്പോള്‍ അശ്വതി പാചകമൊക്കെ പഠിച്ചു. 

നമ്മുടെ സ്‌നേഹവും താല്‍പര്യവും കൈപ്പുണ്യവും കൂടിച്ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ തയാറാക്കാന്‍ സാധിക്കുന്നത് എന്നാണ് അശ്വതിയുടെ അഭിപ്രായം.

നല്ല ഭക്ഷണം കൊടുത്താല്‍ നല്ല സ്‌നേഹവും തിരികെ കിട്ടുമെന്നും അശ്വതി വിശ്വസിക്കുന്നു. എന്നാല്‍ തനിക്ക് ആ സ്‌നേഹം കിട്ടിയിട്ടില്ലെന്നാണ് അശ്വതി പറയുന്നത്. അതിനുള്ള കാരണമായി അശ്വതി പറയുന്നത് താന്‍ അത്ര വലിയ പാചകക്കാരിയല്ലെന്നതാണ്. 

യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടപ്പെടുന്നയാളാണ് അശ്വതി. എവിടെ പോയാലും അന്നാട്ടിലെ തനത് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. അങ്ങനെ ഒരിക്കല്‍ ഹൈദാരാബാദില്‍ പോവും അവിടുത്തെ ബിരിയാണി കഴിക്കുകയും ചെയ്തു.

ഹൈദരാബാദ് ബിരിയാണ് കിടുവാണെന്നാണ് അശ്വതിയുടെ അഭിപ്രായം. മാത്രമല്ല, നാട്ടില്‍ ഹൈദരബാദി ബിരിയാണി എന്നൊക്കെ പറഞ്ഞു കിട്ടുമെങ്കിലും യഥാര്‍ഥ രുചിയറിയണമെങ്കില്‍ ഹൈദരാബാദില്‍നിന്നു കഴിക്കണമെന്നും അശ്വതി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161855/now-ashwati-sharing-interesting-cooking-story-hers)