---
title: "തീരുമാനത്തിന് ഒപ്പം നിന്നത് ചേട്ടനാണ്; കാവ്യയുടെ വാക്കുകള്‍ വൈറലാകുന്നു "
english_title: "Kavya's old video is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16180/kavyas-old-video-is-now-going-viral"
published_at: "2021-12-15T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9ad2c13e0c_KAVYA.jpg"
keywords: []
---

# തീരുമാനത്തിന് ഒപ്പം നിന്നത് ചേട്ടനാണ്; കാവ്യയുടെ വാക്കുകള്‍ വൈറലാകുന്നു 

> **Lead Summary:** മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരമാണ് കാവ്യ മാധവന്‍ . ബാല്യകാലം മുതല്‍ മാലയാള സിനിമയിലേക്ക് വന്ന താരം കൂടിയാണ് . പിന്നീട് താരം സമ്മാനിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയാവുന്നതാണ് . വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും അഭിനയത്തിൽ ഇല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്.

## Article Content

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരമാണ് കാവ്യ മാധവന്‍ . ബാല്യകാലം മുതല്‍ മാലയാള സിനിമയിലേക്ക് വന്ന താരം കൂടിയാണ് . പിന്നീട് താരം സമ്മാനിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയാവുന്നതാണ് . വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും അഭിനയത്തിൽ ഇല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്.

കരിയറിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കാവ്യ കുടുംബജീവിതവുമായി മുൻപോട്ട് പോവുകയാണ്. ഇപ്പോൾ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ് കാവ്യ. ഒരു ബിസിനെസ്സ് സംരഭക കൂടിയായ കാവ്യയുടെ പഴയകാല വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. ഞാൻ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാൻ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്.

പുതിയ ഒരു സംരംഭത്തിലേക്ക് കടക്കുന്ന സന്തോഷവ വാർത്ത പറയാൻ ആയി വിളിച്ച സന്തോഷത്തിൽ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. ലക്ഷ്യ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് കാവ്യ മാധ്യമങ്ങളെ കണ്ടത്.

നാത്തൂൻ റിയക്കും ചേട്ടൻ മിഥുനും ഒപ്പം നടത്തിയ പ്രസ് മീറ്റിൽ കാവ്യ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ആരാധകർ ഒരിക്കൽ കൂടി ഏറ്റെടുത്തിരിക്കുന്നത്. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി അതുകൊണ്ടുതന്നെ വ്യാപാരം കാവ്യയുടെ രക്തത്തിൽ തന്നെ അലിഞ്ഞതാണ് എന്ന് പറയുന്നതിൽ തെറ്റില്ല.

ഇടക്ക് വച്ച് വ്യാപാര രംഗത്തെ വിശേഷങ്ങൾ ഒന്നും വൈറൽ ആയിരുന്നില്ലെങ്കിലും മീനാക്ഷിയും മഹാലക്ഷ്മിയും ഓണത്തിന് ധരിച്ച വസ്ത്രങ്ങളോടെയാണ് വീണ്ടും ലക്ഷ്യയുടെ ഡിസൈൻ ചർച്ച ആയത്.

ഒപ്പം അടുത്തിടെ കാവ്യ പങ്കെടുത്ത ചടങ്ങുകളിൽ അണിഞ്ഞ ചുരിദാർ മോഡലുകളും ലക്ഷ്യയുടെ ഡിസൈൻ ആയിരുന്നു എന്നാണ് സൂചന. സിനിമ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണമെന്ന കാവ്യയുടെ ദീർഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തിൽ എത്തിച്ചതും.

അപ്പോൾ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടൻ മിഥുൻ എന്നും കാവ്യ വൈറലാകുന്ന വീഡിയോയിൽ പറയുന്നു. ഒരു വർഷത്തോളം ഇതേ ആശയം മനസിൽ കിടന്ന് ഏറ്റവും ഒടുവിൽ തീരുമാനം എടുക്കുകയായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.

സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനക്ക് ഒടുവിൽ ആണ് കാവ്യ തീരുമാനം എടുക്കുന്നത്. ടെക്സ്റ്റൈൽസിൽ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂർണ്ണമായും ഇറങ്ങാൻ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല എന്നും കാവ്യ പറയുന്നുണ്ട്. എപ്പോഴും യാത്രയിൽ ആയിരിക്കണം, ട്രെൻഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെൻഷനും ആദ്യകാലങ്ങളിൽ കാവ്യക്ക് ഉണ്ടായിരുന്നു.

തന്റെ ചേട്ടൻ ഫാഷൻ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓൺലൈൻ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുൻപോട്ട് വച്ചതും. ആദ്യകാലങ്ങളിൽ തനിക്ക് ഒരു പേടി ഉണ്ടായിരുന്നുവെന്നും എന്നാൽ പിന്നീട് വളരെ ഈസിയായി തോന്നി എന്നും കാവ്യ പറഞ്ഞിട്ടുണ്ട്. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തനിക്ക് തോന്നി എന്നും കാവ്യ.

ലക്ഷ്യ എന്ന പേര് തീരുമാനിക്കുമ്പോൾ ഒരു അർഥം ഉണ്ടാകണം, സിംപിൾ ആകണം, പൂർണ്ണത ഉണ്ടാകണം ഒരു പോസിറ്റിവിറ്റി ഉണ്ടാകണം എന്ന തോന്നൽ ഉണ്ടായിരുന്നുവെന്നും കാവ്യ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പറഞ്ഞിട്ടുള്ളത്. സിനിമ പോലെ തന്നെ കുടുംബം പോലെയാണ് തനിക്ക് ബിസിനസ്സും എന്ന് കാവ്യ വൈറൽ വീഡിയോയിൽ പറയുന്നു. എന്തിനും തന്റെ ഒപ്പം നിഴലായി കുടുംബം ഉണ്ടെന്നും അവരാണ് തന്റെ അടിത്തറയെന്നും കാവ്യാ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16180/kavyas-old-video-is-now-going-viral)