---
title: "#anumol   |    നല്ല കുടുംബിനിയോ അത് എന്താണ്? മോശം കമന്റിട്ട വിമർശകന്റെ വായടപ്പിച്ച് അനുമോൾ"
english_title: "#What #isit #goodfamily #Anumol #shuts #mouth #critic #commented #badly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161670/what-isit-goodfamily-anumol-shuts-mouth-critic-commented-badly"
published_at: "2023-11-12T21:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550f665afbba_anu_1.jpg"
keywords: []
---

# #anumol   |    നല്ല കുടുംബിനിയോ അത് എന്താണ്? മോശം കമന്റിട്ട വിമർശകന്റെ വായടപ്പിച്ച് അനുമോൾ

> **Lead Summary:** ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ. കരിയറിന്റെ ആദ്യകാലം മുതൽ തന്നെ നിരവധി സിനിമകളുടെ ഭാഗമാകാനും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അനുമോൾക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്.

## Article Content

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് അനുമോൾ. കരിയറിന്റെ ആദ്യകാലം മുതൽ തന്നെ നിരവധി സിനിമകളുടെ ഭാഗമാകാനും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അനുമോൾക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനുമോൾ. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. തന്റെ സിനിമാ വിശേഷങ്ങളൊക്കെ അനുമോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതേസമയം സിനിമയിലെന്ന പോലെ ജീവിതത്തിലും ശക്തയായ സ്ത്രീയാണ് അനുമോൾ.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ താരം മടികാണിക്കാറില്ല. ഇപ്പോഴിതാ തന്റെ നിലപാടുകളെ വിമർശിച്ച് എത്തിയവർക്ക് അനുമോൾ നൽകിയ മറുപടിയാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാക്കുന്നത്. അടുത്തിടെ ധന്യ വര്‍മയുമായുള്ള അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയവർക്കാണ് അനുമോൾ സോഷ്യൽ മീഡിയയിൽ മറുപടി നൽകിയത്. പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച് കേട്ടാണ് വളരുന്നതെന്ന് താരം അഭിമുഖത്തില്‍ പറയുന്നത്.

ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് വീട്ടുകാർ പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നായിരുന്നു അനുമോളുടെ വാക്കുകൾ. 

അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട'. എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത് . നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്? എന്നാണ് കമന്റിന് താഴെ താരം മറുപടി നല്‍കി. നിരവധിപേർ അനുമോളുടെ വാക്കുകൾക്കും മറുപടികൾക്കും കയ്യടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161670/what-isit-goodfamily-anumol-shuts-mouth-critic-commented-badly)