#tovinothomas | ലിപ് ലോക്ക് രംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛന്റെ പ്രതികരണം! ഭാര്യ പറഞ്ഞത് ഇങ്ങനെ; ടൊവിനോയുടെ വാക്കുകൾ

#tovinothomas | ലിപ് ലോക്ക് രംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛന്റെ പ്രതികരണം! ഭാര്യ പറഞ്ഞത് ഇങ്ങനെ; ടൊവിനോയുടെ വാക്കുകൾ
2023-11-12T21:10:00 | By Athira V

ലയാളത്തിലെ യുവനടന്മാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി ഇന്ന് മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. യാതൊരു സിനിമാ പാരമ്പര്യമോ ഗോഡ് ഫാദറോ ഒന്നുമില്ലാതെയാണ് ടൊവിനോ സിനിമയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ടൊവിനോയുടെ സിനിമയിലെ തുടക്കകാലം. 

സിനിമയോടുള്ള ആഗ്രഹം കൂടിയപ്പോൾ വലിയൊരു ഐടി കമ്പനിയിലെ ജോലി രാജിവച്ചാണ് താൻ സിനിമയിൽ അഭിനയിക്കാൻ പുറപ്പെട്ടതെന്ന് ടൊവിനോ മുൻപ് പറഞ്ഞിട്ടുണ്ട്. ആദ്യം എതിർത്തെങ്കിലും പിന്നീട് കുടുംബം തന്റെ ആഗ്രഹത്തിന് ഒപ്പം നിന്നതിനെ കുറിച്ചും ടൊവിനോ പറഞ്ഞിരുന്നു. ഇപ്പോഴിതാ ലിപ് ലോക്ക് സീനുകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ച് ടൊവിനോ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. 


സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുന്നേ തന്നെ അപ്പനോടും അമ്മയോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. അപ്പാ, ഒരു സിനിമ ഡിമാൻഡ് ചെയ്യുന്ന, അതിന്റെ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന എന്തും ചിലപ്പോൾ ഞാൻ സിനിമയ്ക്ക് വേണ്ടി ചെയ്യും. അതിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ചിലപ്പോൾ അതൊരു ന്യൂഡ് സീൻ ആയിരിക്കാം, ലിപ് ലോക്ക് ആയിരിക്കാം, ചിലപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നതാകാം, ആളുകളെ കൊല്ലുന്നതാകാം, ചിലപ്പോൾ ഞാൻ കൊല്ലപ്പെടുന്നത് ആകാം.

അങ്ങനെ പല സീനുകളും സിനിമയുടെ ആവശ്യത്തിന്, അതിന്റെ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ചെയ്യും എന്ന് ഞാൻ പറഞ്ഞു. അവർ പ്രിപ്പയർ ആയിട്ടിരിക്കാൻ വേണ്ടിയാണ് ഞാൻ അത് പറഞ്ഞത്. ഇതൊക്കെ ഷൂട്ടിംഗ് ആണെന്നും ഒരുപാട് ആളുകൾക്ക് മുന്നിൽ നിന്നാണ് ഇതൊക്കെ ചെയ്യുന്നതെന്നും മനസിലാക്കാനുള്ള ബോധവും വിവരവും ഒക്കെയുള്ള ആളുകളാണ് എന്റെ വീട്ടുകാർ. അതൊക്കെ പറഞ്ഞ് കൊടുക്കുകയും അവർ ഷൂട്ടിങ് വന്ന് കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. 

അന്നും എനിക്ക് അപ്പനോട് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു കൂട്ടുകാരനെ പോലെയാണ് പത്താം ക്ലാസ് മുതൽ എന്നെ ട്രീറ്റ് ചെയ്തിട്ടുള്ളത്. തോളത്ത് കൈയിട്ട് നടക്കാൻ സാധിക്കുന്ന പോലെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ആയതുകൊണ്ടാണ് ഞാൻ അപ്പനോട് ഇക്കാര്യം പറഞ്ഞത്. എന്തായാലും സിനിമ എന്ന് പറഞ്ഞ് ജോലി കളഞ്ഞ് ഇറങ്ങി. ഇനി ഇപ്പോൾ ഇതായിട്ട് മുന്നോട്ട് പോകാനായിരുന്നു തന്റെ തീരുമാനമെന്നും ടൊവിനോ പറയുന്നു. 


അപ്പൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് കുഴപ്പമൊന്നുമില്ല. നീ നിന്റെ കാമുകിയോടും ഒന്ന് പറഞ്ഞേക്ക് അവളെയാകും കൂടുതൽ ബാധിക്കാൻ പോകുന്നതെന്ന്. അന്ന് എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്നാൽ വീട്ടിൽ അറിയാം. ഉറപ്പിച്ച് വെച്ച അവസ്ഥയാണ്. എന്നിട്ട് ഞാൻ ലിഡിയയോടും ഇക്കാര്യം പറഞ്ഞു.

അവൾ വളരെ സെൻസിബിൾ ആയ ആളാണ്. ഇതൊക്കെ മനസിലാക്കാവുന്നതേ ഉള്ളൂ. അവള്‍ അന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റ് പെണ്‍കുട്ടിയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് നടക്കില്ലല്ലോ എന്നാണ്. അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നയാളാണ്. പോരാത്തതിന് പതിനെട്ട് വര്‍ഷമായി അറിയാവുന്ന ആളുകൾ കൂടിയാണ് ഞങ്ങൾ.

അഭിനയമാണെങ്കിൽ കുഴപ്പമില്ലെന്നും അവൾ പറഞ്ഞിരുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു. അതേസമയം 2018 ആണ് ടോവിനോയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അജയന്റെ രണ്ടാം മോഷണമാണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ. അന്വേഷിപ്പിൻ കണ്ടെത്തും, നടികർ തിലകം, ഐഡന്റിറ്റി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും അണിയറയിൽ ഉണ്ട്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 

Content Highlight: #tovinothomas #revealed #his #father #wife #reacted #doing #liplock #scenes

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup