#samantharuthprabu | ഭര്‍ത്താവ് പോയതോടെ എന്തുമാവാം! ഹോട്ട് ലുക്കില്‍ ബാത്ത് ടബ്ബില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് താരം

#samantharuthprabu | ഭര്‍ത്താവ് പോയതോടെ എന്തുമാവാം! ഹോട്ട് ലുക്കില്‍  ബാത്ത് ടബ്ബില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് താരം
2023-11-12T20:23:00 | By Athira V

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. ഖുഷി എന്ന ചിത്രമാണ് അവസാനമായി സാമന്തയുടേതായി പുറത്തിറങ്ങിയത്. ചിത്രം ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയെടുക്കുകയും ചെയ്തിരുന്നു. സിനിമയ്ക്ക് പുറമെ ഹിന്ദി, ഹോളിവുഡ് വെബ് സീരീസുകളിലും സാമന്ത അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.

അതേ സമയം നടിയുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ കരിയറിലും വലിയ വീഴ്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും വേദന നിറഞ്ഞ നിമിഷത്തെ കുറിച്ചുമെല്ലാം സാമന്ത തുറന്ന് സംസാരിച്ചിരുന്നു. പിന്നാലെ നടിയുടെ ചില ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്നത്.

തന്റെ ആരാധകരുമായി കമ്യൂണിക്കേഷന്‍ നടത്താന്‍ സാമന്ത ഉപയോഗിക്കാറുള്ളത് ഇന്‍സ്റ്റാഗ്രാമാണ്. പലപ്പോഴും നടി പങ്കുവെക്കുന്ന ഫോട്ടോ പോലും വൈറലായി മാറാറുമുണ്ട്. അത്തരത്തില്‍ അഭിമുഖത്തിനിടയില്‍ നിന്നുള്ള ഫോട്ടോസാണ് നടി ആദ്യം പങ്കുവെച്ചത്. കറുപ്പ് നിറമുള്ള ഗ്ലാമറസ് വേഷമണിഞ്ഞാണ് സാമന്ത എത്തിയത്. വളരെ ഹോട്ട് എന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടി. ശരിക്കും ഇത് നടി തന്നെയാണോ എന്നാണ് എല്ലാവരും ചോദിച്ചത്. 


അടുത്തിടെ എഐ ഉപയോഗിച്ച് വ്യാപകമായി നടിമാരുടെ ഫേക്ക് വീഡിയോസും ചിത്രങ്ങളുമൊക്കെ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ വല്ലതുമാണോ എന്ന് ചിന്തിച്ച് പോയെന്നാണ് ചിലര്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്. സാമന്ത ഇങ്ങനൊരു വേഷത്തില്‍ വരുമെന്ന് കരുതിയില്ലെന്നും ഫേക്ക് ചിത്രമായിരിക്കണം ഇതെന്ന് കരുതി പോയെന്നും തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. 

ഇതിന് പിന്നാലെ വേറെയും കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും പുതിയതായി സാമന്ത തന്റെ യാത്ര വിശേഷങ്ങളാണ് പങ്കുവെച്ചത്. ഭൂട്ടാനിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നടി യാത്ര പുറപ്പെട്ടത്. അവിടുത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് പുറമേ താമസിച്ച റൂമില്‍ നിന്നുള്ള ചിത്രങ്ങളും വന്ന് തുടങ്ങി.


അതില്‍ ബാത്ത്ടബ്ബില്‍ നിന്നും കുളിക്കുന്ന ചിത്രങ്ങളടക്കം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സാമന്ത ഓരോ ദിവസം കഴിയുംതോറും ഞെട്ടിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ബാത്ത്ടബ്ബില്‍ കിടക്കുന്നത് സാമന്തയാണോന്ന് സംശയിക്കുന്നതായും ചിലര്‍ പറഞ്ഞു.

എന്തായാലും നടിയുടെ മാറ്റം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആരാധകരും ഒരുപോലെ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ താരമൂല്യമുള്ള അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ മോശം വാര്‍ത്തകളോ ചീത്തപ്പേരുകളോ നടിയ്ക്ക് ഇല്ലായിരുന്നു.

നടന്‍ നാഗ ചൈതന്യയുമായി പ്രണയിച്ച് വിവാഹിതയായതിന് ശേഷമാണ് സാമന്തയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് സാമന്തയും നാഗയും വേര്‍പിരിയുന്നത്. അന്ന് മുതലിങ്ങോട്ട് നടിയുടെ ഓരോ പ്രവര്‍ത്തികളും ചര്‍ച്ചയായി തുടങ്ങി. വിവാഹമോചനത്തിന് മുന്‍പ് വരെ ഗ്ലാമറസ് ലുക്കില്‍ നടിയെ കണ്ടിരുന്നില്ല. എന്നാല്‍ ഡിവോഴ്‌സിന് ശേഷം നടി ഐറ്റം ഡാന്‍സ് കളിച്ച് വരെ തരംഗമാവുകയായിരുന്നു. 

Content Highlight: #samantha-ruthprabu #latest #photos #bathtub #goes #viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup