---
title: "#Mammootty | ബസൂക്ക; പുതിയ പോസ്റ്റർ, സ്റ്റൈലൻ ​ഗെറ്റപ്പിൽ മമ്മൂ‌ട്ടി "
english_title: "#Bazooka #Newposter #Mammootty #stylish #getup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161613/bazooka-newposter-mammootty-stylish-getup"
published_at: "2023-11-12T17:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550c11e99262_mammootty.jpg"
keywords: []
---

# #Mammootty | ബസൂക്ക; പുതിയ പോസ്റ്റർ, സ്റ്റൈലൻ ​ഗെറ്റപ്പിൽ മമ്മൂ‌ട്ടി 

> **Lead Summary:** **[ മ**മ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്.

## Article Content

**[ മ**മ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്.

മമ്മൂട്ടി ഒരു സ്റ്റൈലൻ ​ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് ഉറപ്പിക്കുന്ന തരത്തിൽ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

മു‌ടി വളർത്തി, കൂളിം​ഗ് ക്ലാസ് വച്ച് മാസ് ആയി വണ്ടിക്ക് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. ഒപ്പം 2024ൽ ആകും ബസൂക്ക റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ മമ്മൂ‌ട്ടിക്കൊപ്പം ​ഗൗതം വാസു​ദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161613/bazooka-newposter-mammootty-stylish-getup)