---
title: "#Leo | ലിയോ ഒടിടിയിലേക്ക്; പുതിയ റിപ്പോർട്ടുകൾ "
english_title: "#Leo #OTT #New #reports"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161610/leo-ott-new-reports"
published_at: "2023-11-12T17:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550bea1b43a9_leo.jpg"
keywords: []
---

# #Leo | ലിയോ ഒടിടിയിലേക്ക്; പുതിയ റിപ്പോർട്ടുകൾ 

> **Lead Summary:** **[ അ**മ്പരപ്പിക്കുന്ന വിജയമാണ് ലിയോ സ്വന്തമാക്കിയത്. റിലീസിനേ ആ ആവേശം പ്രകടമായിരുന്നു.

## Article Content

**[ അ**മ്പരപ്പിക്കുന്ന വിജയമാണ് ലിയോ സ്വന്തമാക്കിയത്. റിലീസിനേ ആ ആവേശം പ്രകടമായിരുന്നു.

കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനിൽ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോർഡ് ലിയോയ്‍ക്കാണ് എന്ന് വിതരണക്കാരായ ഗോകുലം മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ലിയോ കേരളത്തിലടക്കം കുതിപ്പ് തുടരുമ്പോൾ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ നവംബറിൽ ലിയോ സ്‍ട്രീമിംഗ് തുടങ്ങുമെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രജനികാന്തിന്റെ ജയിലറിന്റെ റെക്കോർഡ് കേരള കളക്ഷനിൽ മറികടന്നാണ് ദളപതി വിജയ്‍യുടെ ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇനി കേരള ബോക്സ് ഓഫീസ് കളക്ഷനിൽ ദളപതി വിജയ്‍യുടെ ലിയോ മറികടക്കുന്ന റെക്കോർഡുകൾ ഏതൊക്കെയാണ് എന്നാണ് വ്യക്തമാകാനുള്ളത്.

വേഗത്തിൽ കേരളത്തിൽ നിന്ന് 50 കോടി നേട്ടം എന്ന റെക്കോർഡ് നേരത്തെ വിജയ്‍യുടെ ലിയോ സ്വന്തം പേരിലാക്കിയിരുന്നു. കേരളത്തിൽ മാത്രമല്ല ലിയോ ഗൾഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോർഡ് നേരത്തെ നേടിയിട്ടുണ്ട്.

ജയിലറിനെയാണ് ഗൾഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കർണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നിരുന്നു.

ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‍ക്കൊപ്പമാണ് ലിയോ റിലീസ് ചെയ്‍തതെങ്കിലും തെലുങ്കിലും വിജയ്‍ക്ക് നിർണായകമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.

പാർഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തിൽ പതിവിൽ നിന്ന് വ്യത്യസ്‍തമായി വേഷമിട്ടത്. ലിയോയിൽ വിജയ്‍യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകൻ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നൽകിയിട്ടുണ്ട്. ദളപതി വിജയ് ലിയോയിലെ വൈകാരിക രംഗങ്ങളിൽ മികച്ചു നിൽക്കുകയും ചെയ്യുന്നു.

വിജയ്‍യുടെ നായികയായി 14 വർഷങ്ങൾക്ക് ശേഷം തൃഷ എത്തിയ ലിയോയിൽ അർജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റർ, മനോബാല, മാത്യു, മൻസൂർ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/161610/leo-ott-new-reports)