---
title: "#govindpadmasoorya | ഞങ്ങള്‍  ക്ഷേത്രത്തിന് അകത്ത് വെച്ചിട്ടാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്,  ഗോവിന്ദ് പത്മസൂര്യ"
english_title: "#first #time #saw #GovindPadmasurya #when #we #were #inside #temple"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161589/first-time-saw-govindpadmasurya-when-we-were-inside-temple"
published_at: "2023-11-12T15:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550a74b30078_gopika.jpg"
keywords: []
---

# #govindpadmasoorya | ഞങ്ങള്‍  ക്ഷേത്രത്തിന് അകത്ത് വെച്ചിട്ടാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്,  ഗോവിന്ദ് പത്മസൂര്യ

> **Lead Summary:** മലയാളത്തിലെ അവതാരകരന്മാരില്‍ ഏറ്റവും ജനപ്രിയനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയായ നടി ഗോപിക അനിലിനെയാണ് ജിപി വിവാഹം കഴിക്കുന്നത്. 

## Article Content

മലയാളത്തിലെ അവതാരകരന്മാരില്‍ ഏറ്റവും ജനപ്രിയനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയായ നടി ഗോപിക അനിലിനെയാണ് ജിപി വിവാഹം കഴിക്കുന്നത്. 

ഇരുവരുടെയും വിവാഹാലോചനയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരങ്ങള്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ പൂര്‍ണ വീഡിയോയാണ് ജിപിയിപ്പോള്‍ പങ്കുവെച്ചത്. രസകരമായ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. 

ഇരുവരും പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടാണ് ജിപി വീഡിയോയുമായി എത്തിയത്. ഞങ്ങള്‍ കപലിശ്വേര ക്ഷേത്രത്തിന് അകത്ത് വെച്ചിട്ടാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അന്ന് മിട്ടുവും അവളുടെ ഒന്ന് രണ്ട് ഫ്രണ്ട്‌സും ഉണ്ടായിരുന്നു.

ഞാന്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. അവരൊരു ഗ്യാങ്ങായി വന്ന് എന്നെ ആക്രമിക്കുകയായിരുന്നുവെന്ന് തമാശരൂപേണ ജിപി പറയുന്നു. അവരോടെല്ലാം ഞാന്‍ സംസാരിച്ചു. പിന്നെ അവര്‍ ഞങ്ങളെ മാത്രമാക്കി മാറി നിന്നു. അതിന് ശേഷം എനിക്ക് വാ തുറക്കേണ്ടതായിട്ടേ വന്നിട്ടില്ലെന്നാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ജിപി പറയുന്നത്. 

അതേ സമയം സഹോദരിയെ കുറിച്ച് കാര്‍ത്തിക അനിലും സംസാരിച്ചിരുന്നു. ചേച്ചി ഗോപി തനിക്കൊരു സെക്കന്‍ഡ് മദറാണെന്ന് പറയാം. അമ്മ കഴിഞ്ഞാല്‍ പിന്നെ ചേച്ചിയാണ്. ശരിക്കും അച്ഛനെയും അമ്മയെക്കാളും എനിക്ക് പേടി ചേച്ചിയെയാണ്. ചേച്ചി ചീത്ത പറഞ്ഞാലോക്കെ ഭയങ്കര വിഷമമാണ് തോന്നാറുള്ളതെന്നും കാര്‍ത്തിക പറയുന്നു. 

മാത്രമല്ല ജിപി നിങ്ങളെ പോലെ ഞങ്ങളുടെയും ഫാനായിരുന്നുവെന്നാണ് കാര്‍ത്തിക പറയുന്നത്. സദ്ദസിലുള്ളവരും ജിപിയുമെല്ലാം കാര്‍ത്തികയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്.

മാത്രമല്ല ഇപ്പോഴും ഫാനാണോ എന്ന് ചോദിച്ച ജിപിയോട് ഇപ്പോള്‍ അല്ലെന്ന് കൂടി താരം പറഞ്ഞു. എനിക്കും ഒരു ചേട്ടനെയും മെന്ററെയും ഒരു ബഡ്ഡി എന്ന് പറയാവുന്ന ആളെയാണ് കിട്ടിയിരിക്കുന്നത്. എന്റെ ചേച്ചിയ്ക്ക് പറ്റിയ ആളെ തന്നെയാണ് കിട്ടിയത്. കാരണം അവര്‍ രണ്ടാളുടെയും സ്വഭാവം നേരെ വിപരീതമാണെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161589/first-time-saw-govindpadmasurya-when-we-were-inside-temple)