---
title: "#kavyamadhavan | അമ്മയ്ക്കൊപ്പം മഹാലക്ഷ്മിയുടെ ദീപാവലി, മകളുടെ കുസൃതികൾ ആസ്വദിച്ച് കാവ്യ"
english_title: "#Now #Kavya's #post #photo #sharing #her #Diwali #greetings #getting #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/161561/now-kavyas-post-photo-sharing-her-diwali-greetings-getting-attention-new"
published_at: "2023-11-12T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65509022d3911_kavya.jpg"
keywords: []
---

# #kavyamadhavan | അമ്മയ്ക്കൊപ്പം മഹാലക്ഷ്മിയുടെ ദീപാവലി, മകളുടെ കുസൃതികൾ ആസ്വദിച്ച് കാവ്യ

> **Lead Summary:** മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ . ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയം ഉപേക്ഷിച്ചത്. മക്കളുടെ പഠനവും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ദിലീപും കാവ്യയും ചെന്നൈയിലാണ് താമസം.

## Article Content

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ . ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയം ഉപേക്ഷിച്ചത്. മക്കളുടെ പഠനവും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ദിലീപും കാവ്യയും ചെന്നൈയിലാണ് താമസം.

സിനിമാ സംബന്ധമായ ആവശ്യങ്ങൾക്കും പൊതു പരിപാടികളിൽ പങ്കെടുക്കാനും മാത്രമാണ് ദിലീപും കാവ്യയും കേരളത്തിലേക്ക് മക്കൾക്കൊപ്പം എത്താറുള്ളത്. 

ഇപ്പോഴിതാ ദീപാവലി ആശംസകൾ നേർന്ന് കാവ്യ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്. മകൾ മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ദീപാലങ്കാരങ്ങൾ ആസ്വദിക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്.

നിറയെ സംശയങ്ങളും കൗതുകവുമായി അമ്മയോട് കുസൃതി കാട്ടുന്ന മഹാലക്ഷ്മിയേയും കാണാം. ആദ്യമായാണ് അമ്മയും മകളും മാത്രമുള്ള ചിത്രങ്ങൾ കാവ്യ പങ്കുവെക്കുന്നത്.

അമ്മയുടെ ഒക്കത്തിരുന്ന് ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച കുട്ടിയായി ദീപാവലി വിളക്കുകൾ ആസ്വദിക്കുന്ന മഹാലക്ഷ്മിയെ കാണുമ്പോൾ അഴകിയ രാവണൻ സിനിമയിലെ കാവ്യയുടെ കുട്ടിക്കാലം ഓർമ വരുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. മൺചിരാതുകളെ നോക്കി തന്റെ കൗതുകം മറച്ചുവെക്കുന്നില്ല മഹാലക്ഷ്മി. 

മകൾക്കൊപ്പം ദീപാവലി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. വിളക്ക് കൊളുത്താനുള്ള ആഗ്രഹം മഹാലക്ഷ്മിക്കുള്ളതായും അത് അമ്മയോട് പങ്കിടുന്നതായും ഫോട്ടോയിലെ മാമാട്ടിയുടെ മുഖഭാവം കണ്ടാൽ തോന്നും.

കാവ്യാ മാധവന്റെ ബ്രാൻഡായ ലക്ഷ്യയിൽ നിന്നുമാണ് അമ്മയുടെയും മകളുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറും സംവിധായകനുമായ അനൂപ് ഉപാസനയാണ് കാവ്യാ മാധവന്റെയും മഹാലക്ഷ്മി ദിലീപിന്റെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

മാമാട്ടിയുടെ കുഞ്ഞുനാൾ മുതലുള്ള ചിത്രങ്ങളും പിറന്നാൾ ആഘോഷവും ദിലീപ് കുടുംബത്തിന്റഖെ ചിത്രവും തുടക്കം മുതൽ കവർ ചെയ്യുന്നത് അനൂപാണ്. 

ദിലീപിന്റെ പ്രൊഫൈൽ ഫോട്ടോസും അനൂപ് പകർത്താറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശേഷം കാവ്യാ മാധവൻ അവിടുത്തുകാരിയായി മാറി.

നവരാത്രി അടക്കം എല്ലാം താരകുടുംബം ആഘോഷിക്കുകയും അതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161561/now-kavyas-post-photo-sharing-her-diwali-greetings-getting-attention-new)