---
title: "#Salaar | പുതിയ അപ്ഡേറ്റുമായി സലാർ, തിയറ്ററുകളിൽ ആവേശം നിറയും "
english_title: "#newupdate #Salaar #theaters #filled #excitement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161526/newupdate-salaar-theaters-filled-excitement"
published_at: "2023-11-12T11:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507176e6000_prabhas.jpg"
keywords: []
---

# #Salaar | പുതിയ അപ്ഡേറ്റുമായി സലാർ, തിയറ്ററുകളിൽ ആവേശം നിറയും 

> **Lead Summary:** **[ പ്രേ**ക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സലാർ. യാഷ് നായകനായ കെജിഎഫ് ഹിറ്റാക്കിയ സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷകളുമാണ്.

## Article Content

**[ പ്രേ**ക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് സലാർ. യാഷ് നായകനായ കെജിഎഫ് ഹിറ്റാക്കിയ സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷകളുമാണ്.

സലാറിന്റെ പുതിയൊരു അപ്ഡ‍േറ്റാണ് ആരാധകർ ചർച്ചയാക്കുന്നത്. പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ട്രെയിലർ ഡിസംബർ ഒന്നിന് പുറത്തുവിടും എന്നും ഐമാക്സിലും ചിത്രം പ്രദർശനത്തിനെത്തും എന്നുമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ ആരവമാകുമെന്നും ഉറപ്പ്.

അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്.

പൃഥ്വിരാജിന്റെ സലാർ കോട്ടയത്ത് അഭിലാഷ് തിയറ്ററിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് മനസിലാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/161526/newupdate-salaar-theaters-filled-excitement)