നിന്റെ അമ്മയായ് എന്നും ഉണ്ടാകും, ജൂഹിയെ ചേർത്തു പിടിച്ച് നീലു അമ്മ

നിന്റെ അമ്മയായ് എന്നും ഉണ്ടാകും, ജൂഹിയെ ചേർത്തു പിടിച്ച് നീലു അമ്മ
2021-12-15T11:38:00 | By Susmitha Surendran

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ്  ഉപ്പും മുളകും . നിരവധി ആരാധകരുള്ള ഒരു പരമ്പര കൂടിയാണ് . കണ്ണീർ പരമ്പര എന്ന ടെലിവിഷൻ സീരിയലുകളില്‍ നിന്നും  വ്യത്യസ്ഥമായാണ്  ഉപ്പും മുളകും തുടങ്ങിയത്   . അതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് അടുത്തറിയാൻ കഴിഞ്ഞതും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഭിനേതാക്കൾക്ക് കഴിഞ്ഞതും വലിയ നേട്ടങ്ങളായി തന്നെയാണ് ഇന്നും പ്രേക്ഷകർ ഓർക്കുന്നത്.

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി. ഇടക്കാലത്ത് താരം പരമ്പരയിൽ നിന്ന് വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയ സപ്പോർട്ടിനും പ്രീതിക്കും പിന്തുണക്കും ഒരു തരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല. ഇടയ്ക്കിടെ മീഡിയയിലൂടെയും മറ്റും ആരാധകർ താരത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. 

ഈയടുത്ത് താരത്തിന്റെ അമ്മയുടെ വിയോഗം താരത്തെ എന്നല്ല ആരാധകരെ ഒന്നടക്കം വലിയ ആഘാതത്തിൽ താഴ്ത്തിയിരുന്നു അച്ഛനില്ലാത്ത കുടുംബത്തിൽ അമ്മയും സഹോദരനും ആയിരുന്നു താരത്തിന് വലിയ ലോകം. അതിനിടയിൽ ആണ് പെട്ടെന്നുള്ള ഒരു ബൈക്ക് ആക്സിഡന്റിൽ അമ്മ മരണപ്പെടുന്നത് വലിയ ആഘാതമാണ് ഇത് താരത്തിൽ സൃഷ്ടിച്ചത് എന്ന് വളരെ വ്യക്തം.

ഉപ്പും മുളകും സീരിയലിൽ ജൂഹിയുടെ അമ്മയായെത്തുന്ന നിഷ സാരഗ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ജൂഹിയെ ചേർത്തു പിടിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം ചിത്രം കണ്ട് പ്രേക്ഷകരും ആശ്വസിക്കുകയാണ് എന്നു പറഞ്ഞാലും തെറ്റാകില്ല. പരമ്പരയിലുള്ള അമ്മ മകൾ റിലേഷൻഷിപ്പ് പലപ്പോഴും യാഥാർത്ഥ്യമായി തോന്നിയിട്ടുണ്ട് എന്ന് പ്രേക്ഷകർ കമന്റ് ചെയ്യാറുണ്ട്.

അമ്മ വിടപറഞ്ഞെങ്കിലും ലച്ചു വിഷമിക്കേണ്ട, നിഷേച്ചി കൂടെയുണ്ടാവും എന്നാണ് ആരാധകർ ഇപ്പോൾ കമന്റ് ചെയ്തിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എരിവും പുളിയും എന്ന പരമ്പരയിൽ ലച്ചു ഉണ്ടാകുമോ എന്ന ആശങ്കൾക്ക് വിരാമമിട്ട് കൊണ്ടാണ് പുതിയ ചിത്രം പുറത്ത് വന്നിരിക്കുന്നത്. നിഷയ്‌ക്കൊപ്പമുള്ള ജൂഹിയുടെ ചിത്രം പ്രേക്ഷകരെ ഇത്രത്തോളം ഹാപ്പി അതിനു പിന്നിലെ കാരണവും അതുതന്നെ.

Content Highlight: The Instagram post shared by Nisha Sarag is now making waves on social media.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup