---
title: "#yuvrajsingh | അന്നവള്‍ എന്റെ കൂടെയായിരുന്നു, ഇന്ന് വേറൊരാള്‍ക്കൊപ്പവും; ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് യുവി "
english_title: "#yuvrajsingh #openedup #about #his #relationship #deepikapadukone"
publisher: "moviemax.in"
canonical_url: "https://moviemax.in/news/161457/yuvrajsingh-openedup-about-his-relationship-deepikapadukone"
published_at: "2023-11-11T22:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fb65a17e47_deepika.jpg"
keywords: []
---

# #yuvrajsingh | അന്നവള്‍ എന്റെ കൂടെയായിരുന്നു, ഇന്ന് വേറൊരാള്‍ക്കൊപ്പവും; ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് യുവി 

> **Lead Summary:** **ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ദീപികയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിന് മുമ്പുണ്ടായ ദീപികയുടെ പ്രണയങ്ങളെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ദീപികയുടെ പ്രണയങ്ങളില്‍ വലിയ ശ്രദ്ധ നേടിയതാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയുമായുള്ളത്.

## Article Content

**ബോ**ളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ദീപികയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതിന് മുമ്പുണ്ടായ ദീപികയുടെ പ്രണയങ്ങളെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ദീപികയുടെ പ്രണയങ്ങളില്‍ വലിയ ശ്രദ്ധ നേടിയതാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയുമായുള്ളത്.

ദീപികയുടെ ആദ്യ ചിത്രമായ ഓം ശാന്തി ഓം കണ്ടാണ് ധോണിയ്ക്ക് ദീപികയോട് ക്രഷ് തോന്നുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ ധോണി തുടര്‍ന്ന് ഷാരൂഖ് ഖാനോട് സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ധോണിയേയും ഇന്ത്യന്‍ ടീമിനേയും പിന്തുണയ്ക്കാനായി ദീപിക ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി-20 മത്സരം കാണാനുമെത്തിയിരുന്നു. 

മറ്റൊരു റിപ്പോര്‍ട്ട് പറഞ്ഞത് ധോണിന്റെ തന്റെ വിഖ്യാതമായ നീളന്‍ മുടി മുറിച്ചത് പോലും ദീപിക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എന്നാണ്. എന്നാല്‍ ആ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ യുവരാജ് സിംഗിന്റെ കടന്നു വരവോടെയാണ് ദീപികയും ധോണിയും തമ്മിലുള്ള പ്രണയം തകരുന്നത്. യുവരാജും ദീപികയും അടുപ്പത്തിലാണെന്ന് അക്കാലത്ത് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ധോണി ദീപികയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. 

പിന്നാലെ ദീപികയും യുവരാജും നല്ല സുഹൃത്തുക്കളായി മാറി. അധികം വൈകാതെ അവര്‍ പ്രണയത്തിലുമായി. യുവരാജിനൊപ്പം പൊതുവേദികളിലും ദീപിക എത്തിയിരുന്നു. എന്നാല്‍ ആ പ്രണയ ബന്ധവും അധികനാള്‍ നീണ്ടു നിന്നിരുന്നില്ല. യുവരാജ് വല്ലാതെ പൊസസീവ് ആയിരുന്നതിനാലാണ് ദീപിക ആ ബന്ധം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരിക്കല്‍ യുവരാജ് തന്റെ ജോലിയില്‍ ഇടപെടാറുണ്ടായിരുന്നുവെന്ന് ദീപിക തന്നെ പറയുകയും ചെയ്തിരുന്നു.

പിന്നീടൊരിക്കല്‍ താനും ദീപികയും പിരിയാനുള്ള കാരണം യുവരാജ് തന്നെ വെളിപ്പെടുത്തി. രണ്‍ബീര്‍ കപൂറുമായി അടുപ്പത്തിലായതോടെയാണ് ദീപിക തന്നെ ഉപേക്ഷിച്ചതെന്നാണ് യുവരാജ് പറഞ്ഞത്. ''അവള്‍ എനിക്കൊപ്പമായിരുന്നു. ഇപ്പോള്‍ മറ്റൊരാളുടെ കൂടെയാണ്. അതവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അവള്‍ക്കൊരു ബന്ധത്തില്‍ നിന്നും പുറത്ത് കടക്കണമെന്ന് തോന്നിയാല്‍ അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. വസ്തുത പറഞ്ഞെന്ന് മാത്രം'' എന്നാണ് യുവി പറഞ്ഞത്. 

ദീപികയും രണ്‍ബീര്‍ കപൂറും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധം പിന്നീട് തകരുകയായിരുന്നു. തുടര്‍ന്നാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നത്. 2018 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇന്ന് രണ്‍വീറും ദീപികയും.

ഷാരൂഖ് ഖാന്‍ ചിത്രമായ ജവാനിലെ അതിഥി വേഷത്തിലാണ് ദീപികയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ഫൈറ്റര്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്. പിന്നാലെ സിംഗം എഗെയ്ന്‍, കല്‍ക്കി തുടങ്ങിയ സിനിമകളും ദീപികയുടേതായി അണിയറയിലുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/161457/yuvrajsingh-openedup-about-his-relationship-deepikapadukone)