---
title: "#Rajinikanth | രജനികാന്തും ധനുഷും നേർക്കുനേർ "
english_title: "#Rajinikanth #Dhanush "
publisher: "moviemax.in"
canonical_url: "https://moviemax.in/news/161445/rajinikanth-dhanush"
published_at: "2023-11-11T21:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa5d5e25b3_dhanush.jpg"
keywords: []
---

# #Rajinikanth | രജനികാന്തും ധനുഷും നേർക്കുനേർ 

> **Lead Summary:** **[ ര**ജനികാന്ത് അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം ലാൽ സലാം 2024 പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മില്ലെറും പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

## Article Content

**[ ര**ജനികാന്ത് അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം ലാൽ സലാം 2024 പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മില്ലെറും പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

അങ്ങനെയെങ്കിൽ തമിഴ്‍നാട്ടിൽ പോരാട്ടം പൊടിപാറും. ധനുഷിന്റെ മുൻ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയാണ് വിഷ്‍ണു വിശാൽ നായകനാകുന്ന ലാൽ സലാം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ധനുഷ് നായകനായി വേഷമിടുന്നവയിൽ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ്. സംവിധാനം അരുൺ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രവുമാണ്.

തിരക്കഥയെഴുതുന്നതും അരുൺ മതേശ്വരനാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയിൽ ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് 'വാത്തി' നിർമിച്ചിരിക്കുന്നത്.

സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ലാൽ സലാം എന്ന പുതിയ ചിത്രത്തിൽ വിഷ്‍ണു വിശാലിനു പുറമേ വിക്രാന്തും പ്രധാന കഥാപാത്രങ്ങളാകുന്നു.

ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേൾ എമംഗ് ദ സ്റ്റാർ' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. ഛായാഗ്രാഹണം വിഷ്‍ണു രംഗസ്വാമിയാണ്. സംഗീതം എ ആർ റഹ്‍മാനും.

### Related Links & Sources
- [Original Story Source](https://moviemax.in/news/161445/rajinikanth-dhanush)